യുവതി ധരിച്ചിരുന്ന പാന്റിന് ഇറക്കം കുറവ്; അമ്മായിഅച്ഛന്‍ മരുമകളുടെ ശരീരത്തില്‍ ചൂട് സൂപ്പ് ഒഴിച്ചു

ചൈനയില്‍ അമ്മായിഅച്ഛന്‍ മരുമകളുടെ ശരീരത്തില്‍ ചൂട് സൂപ്പ് ഒഴിച്ചു. ഭക്ഷണം വിളമ്പാന്‍ എത്തിയപ്പോള്‍ മരുമകള്‍ ധരിച്ചിരുന്ന വസ്ത്രത്തിന് ഇറക്കം കുറവാണെന്ന് ആരോപിച്ചാണ് ചൂട് സൂപ്പ് ഒഴിച്ചത്.

ഷു എന്ന കുടുംബപ്പേരുള്ള ചൈനീസ് യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. യുവതി ധരിച്ചിരുന്ന പാന്റിന് ഇറക്കം കുറവാണ് എന്നായിരുന്നു അമ്മായി അച്ഛന്റെ പരാതി. ഇത്തരത്തിലുള്ള വസ്ത്രധാരണം തന്റെ കുടുംബത്തിന് ചേരാത്തതാണെന്നും നാട്ടുകാരുടെ മുന്‍പില്‍ താന്‍ അപമാനിതനാകുമെന്നും പറഞ്ഞായിരുന്നു ഇയാള്‍ യുവതിയെ ശകാരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, താന്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ സ്വന്തം പണം കൊടുത്ത് വാങ്ങിയതാണെന്നും അത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും അതില്‍ ആരും കൈകടത്തുന്നത് തനിക്ക് ഇഷ്ടമല്ല എന്നും യുവതി അമ്മായിഅച്ഛനോട് മറുപടി പറഞ്ഞു. ഇതോടെ കാര്യങ്ങള്‍ കൈവിട്ടു പോവുകയായിരുന്നു. മരുമകളുടെ മറുപടിയില്‍ അസംതൃപ്തനായ അമ്മായിഅച്ഛന്‍ ഊണ് മേശയില്‍ ഉണ്ടായിരുന്ന ചൂട് ഭക്ഷണപദാര്‍ത്ഥങ്ങള്‍ യുവതിയുടെ ശരീരത്തില്‍ ഒഴിക്കുകയായിരുന്നു.

Top