പ്രമുഖ തമിഴ് സാഹിത്യകാരന്‍ ചോ രാമസ്വാമി അന്തരിച്ചു

ചെന്നൈ: പ്രമുഖ തമിഴ്‌സാഹിത്യകാരനും സിനിമാ താരവുമായ ചോ രാമസ്വാമി (82) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തിന് അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് ഇദ്ദേഹത്തെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ കൂടിയായ ഇദ്ദേഹം ദീര്‍ഘകാലം അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ രാഷ്ട്രീയ ഉപേദശകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തമിഴ് മാഗസിനായ തുഗ്ലക്കിന്റെ പത്രാധിപര്‍ കൂടിയാണ് ചോ രാമസ്വാമി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top