ന്യുഡൽഹി:പ്രധാനമന്ത്രി മോദി ഉറച്ചുതന്നെ !!നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ സവിശേഷത എന്ന് ഒര്‍മ്മപ്പെടുത്തിക്കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ രാംലീല മൈതാനിയിലെ പ്രസംഗം ആരംഭിച്ചത്. വാഗ്ദാനങ്ങള്‍ നിറവേറ്റുന്ന സര്‍ക്കാരാണിതെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്താകെ നടക്കുന്ന പ്രതിഷേധത്തിനെതിരെ കേന്ദ്ര സർക്കാരിനെതിരെയുള്ള നുണപ്രചാരണങ്ങൾ പൊളിച്ചെടുക്കുന്നതിന് വേണ്ടി ഡൽഹിയിൽ ഇന്ന് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിൽ ഇതു വാഗ്ദാനങ്ങൾ പറയുക മാത്രമല്ല അത് നിറവേറ്റുകയും ചെയ്യുന്ന സർക്കാരാണെന്നും എന്നാൽ ചില പാർട്ടികൾ വാഗ്ദാനങ്ങൾ നിൽക്കുകയുള്ളൂ അത് നടപ്പാക്കുന്ന കാര്യത്തിൽ തികച്ചും പരാജയമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഡൽഹിയിലെ രാംലീല മൈതാനിയിൽ നടക്കുന്ന റാലിയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ബിജെപി സർക്കാർ നിലകൊള്ളുന്നത് സാധാരണക്കാർക്ക് വേണ്ടിയാണെന്നും കൂടാതെ ഡൽഹി സർക്കാർ അവിടുത്തെ ജനതയ്ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെജ്രിവാളിനെതിരെ രൂക്ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വിമർശനം നടത്തി. ഡൽഹിയിലെ കോളനി നിവാസികൾക്ക് താമസിക്കുവാനുള്ള സൌകര്യം ഒരുക്കിയതും ബിജെപി സർക്കാരാണെന്നും അദ്ദേഹം ആഞ്ഞടിച്ചു. കൂടാതെ രാജ്യത്ത് പൗരത്വ ഭേദഗതി ബിൽ സർക്കാർ പാസാക്കി കഴിഞ്ഞു എന്നും അതിന് ഒരു മാറ്റവും ഉണ്ടാകില്ലെന്നും രാജ്യത്തിന്റെ ഭാവിക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷം നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെയും ആക്രമങ്ങള്‍ക്കെതിരെയും പ്രധാനമന്ത്രി ആഞ്ഞടിച്ചു. മോദിയെ വെറുത്തോളു ഇന്ത്യയെ വെറുക്കരുത്, കോലം കത്തിച്ചോളു,പൊതു മുതല്‍ നശിപ്പിക്കരുതെന്നും മോദി ആവശ്യപ്പെട്ടു.
രാം ലീലാ മൈതാനിയില്‍ ജനങ്ങളെ ആവേശം കൊള്ളിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം .പ്രധാനമന്ത്രിയുടെ ഓരോ വാക്കിലും ജനങ്ങള്‍ മോദി മോദി എന്നാര്‍ത്തു വിളിച്ച് രാംലീലാ മൈതാനിയെ ഇളക്കിമറിക്കുന്ന കാഴ്ചയായിരുന്നു കാണാന്‍ കഴിഞ്ഞത്.റാലിയില്‍ ഡല്‍ഹി സര്‍ക്കാരിനെതിരെയും മോദി രൂക്ഷ വിമര്‍ശനം നടത്തി. ഡല്‍ഹി സര്‍ക്കാര്‍ വ്യാജ വാഗ്ദാനങ്ങള്‍ മാത്രമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. ഡല്‍ഹിയിലെ അനധികൃത കോളനികളില്‍ താമസിക്കുന്ന 40 ലക്ഷത്തോളം പേര്‍ക്ക് കിടപ്പാടം നല്‍കാനുള്ള തീരുമാനം കൈാക്കൊണ്ടതും ബിജെപി സര്‍ക്കാരാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.