കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി!!പൌരത്വഭേഗഗതി നിയമം പ്രാബലത്തിൽ.ചട്ടം നിലവിൽ വന്നതായി ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി : രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കണക്കുമ്പോൾ ഒരു വിട്ടുവീഴ്ച്ചയും ഇല്ലാതെ പൌരത്വഭേഗഗതി നിയമവുമായി കേന്ദ്രസർക്കാർ മുന്നോട്ട്. രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി . ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി .പൌരത്വ നിയമ ഭേദഗതി നടപ്പിലാക്കാൻ വെള്ളിയാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയത്. രാജ്യത്ത് ചട്ടം നിലവിൽ വന്നതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് പൌരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ നിയമം പ്രാബല്യത്തിൽ വന്നതായി ചൂണ്ടിക്കാണിച്ച് വിജ്ഞാപനം പുറത്തിറക്കിയിട്ടുള്ളത്.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക
പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014ന് മുമ്പായി ഇന്ത്യയിലെത്തിയ മുസ്ലിം ഇതര വിഭാഗങ്ങൾക്ക് ഇന്ത്യൻ പൌരത്വം നൽകുന്നതാണ് പൌരത്വ ഭേദഗതി നിയമം. പ്രസ്തുുത നിയമം 2020 ജനുവരി 10 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്നതായാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നും പീഡനങ്ങൾ താങ്ങാന്‍ കഴിയാതെ ഭാരതത്തിലെത്തിയ ആറു ന്യൂനപക്ഷവിഭാഗങ്ങൾക്കാണ് ഈ നിയമം വഴി പൗരത്വം ഉറപ്പാക്കാൻ കഴിയുക .ചട്ടം രൂപീകരിക്കുന്നതിന് സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തേണ്ടതില്ലെന്ന് നേരത്തെ തന്നെ കേന്ദ്രം നിലപാടെടുത്തിരുന്നതാണ്.

ഡിസംബർ 11നാണ് പാർലമെന്റ് പൌരത്വ ഭേദഗതി ബില്ല് പാസാക്കുന്നത്. ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുമ്പായി ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയിൻ, പാഴ്സി, ക്രിസ്ത്യൻ സമുദായങ്ങൾക്ക് ഇന്ത്യൻ പൌരത്വം നൽകുന്നതാണ് നിയമം. മതപീഡനങ്ങൾക്ക് ഇരയായി ഇന്ത്യയിൽ അനധികൃതമായി കുടിയേറിയവർക്ക് ആശ്വാസമാകുന്നതാണ് നിയമം.

എന്നാൽ മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾക്ക് പൌരത്വം നൽകുന്ന നിയമം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൌലികാവകാശങ്ങളുടെ ലംഘനമാണെന്നാണ് മനുഷ്യാവകാശ പ്രവർത്തകരും വിമർശകരും ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഈ മൂന്ന് രാഷ്ട്രങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്കാണ് ഇന്ത്യ പൌരത്വം നൽകുന്നതെന്നാണ് കേന്ദ്രസർക്കാർ വാദം. മതപീഡനങ്ങൾ അനുഭവിക്കുന്ന ഇവർക്ക് പോകാൻ മറ്റ് വഴികളില്ലെന്നും ബിജെപി സർക്കാർ ചൂണ്ടിക്കാണിക്കുന്നു.In exercise of the powers conferred by sub-section (2) of the section 1 of the Citizenship (Amendment) Act, 2019 (47 of 2019), the Central Government hereby appoints the 10th day of January, 2020, as the date on which the provisions of the said Act shall come into force.-Central Government notification.

Provided that persons belonging to minority communities, namely, Hindus, Sikhs, Buddhists, Jains, Parsis and Christians from Afghanistan, Bangladesh and Pakistan, who have been exempted by the Central Government by or under clause (c) of sub-section (2) of section 3 of the Passport (Entry into India) Act, 1920 or from the application of the provisions of the Foreigners Act, 1946 or any order made thereunder, shall not be treated as illegal migrants for the purposes of that Act.”

Top