സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഇനിമുതല്‍ യോഗ ചെയ്‌തേ പറ്റൂ..

doing-yoga

യോഗയുടെ പ്രാധാന്യം ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രധാന വ്യായാമമായി യോഗ മാറുകയാണ്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഇനിമുതല്‍ യോഗ ചെയ്‌തേ പറ്റൂ. സിവില്‍ സര്‍വീസ് ഉദ്യേഗസ്ഥരുടെ പരിശീലന വിഷയമായി യോഗയും തീരുമാനിക്കപ്പെട്ടു.

മസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷ്ണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനിലാണു യോഗയെ ശരീരിക വ്യായാമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ യോഗ ഒരു നിര്‍ബന്ധമല്ലന്നും അത് ചെയ്യാണോ വേണ്ടയോ എന്ന് ഓഫീസര്‍മാര്‍ക്കു തീരുമാനം എടുക്കാമെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പ്രസ്താവിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രൊബേഷണറി ഓഫീസര്‍മാര്‍ക്കു അക്കാദമിയില്‍ ശാരീരിക വ്യായമത്തിന് അതികം സമയം ലഭിച്ചുവെന്ന് വരില്ല. അതിനാല്‍ ചിലര്‍ ജിമ്മില്‍ പോകാന്‍ താല്‍പര്യപ്പെടുന്നു. മറ്റുള്ളവര്‍ വെറെ എന്തെങ്കിലും ചെയ്യാനും താല്‍പര്യപ്പെടുന്നു. അതുകൊണ്ടുതന്നെ ഒരു വ്യായാമ വിഭാഗമായി യോഗയും ഉര്‍പ്പെടുത്തുകയാണ്- കേന്ദ്രമന്ത്രി അറിയിച്ചു.

എന്നാല്‍ ഇതില്‍ പങ്കെടുക്കുന്നതു സ്വന്തം ഇഷ്ടപ്രകാരമായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. പരിശീലനത്തിന്റെ ഭാഗമായി അക്കാദമിയില്‍ യോഗ പരിശീലകരെ നിയമിക്കുമെന്നും മന്ത്രി വെളിപ്പെടുത്തി.

Top