രതിമൂര്‍ച്ഛയാണ് ഏറ്റവും വലിയ ലഹരിയെന്ന പരസ്യവുമായി ഒരു ബിസിനസ് സംഘം. ലൈംഗികതയെ അതിന്റെ ഏറ്റവും പൂര്‍ണതയില്‍ ആസ്വദിക്കാനുള്ള വഴി ഒരുക്കുകയാണ് തങ്ങളെന്നാണ് ഇവരുടെ അവകാശവാദം. സ്വതന്ത്രവും വ്യത്യസ്തവുമായി ലൈംഗീകത ആസ്വദിക്കാനൊരു ഇടം എന്ന് പറഞ്ഞാണ് ഓസ്ട്രിയയിലെ മൂന്ന് കൂട്ടുകാര്‍ ഈ ബിസിനസിന് തുടക്കം കുറിച്ചിരിക്കുന്നത്. തോമസ്, ഫെലിസിറ്റി,നിക്കി എന്നിവരാണ് കൂട്ടുകാര്‍. അത്ഭുതം തോന്നുന്നുണ്ടോ? ഈ പാര്‍ട്ടി നിങ്ങളുടെ സ്വപ്നം സത്യമാക്കും എന്നാണ് ഇവരുടെ വാദം. അഗാധ സ്‌നേഹത്തിന്റെ വ്യത്യസ്ത വഴികള്‍ തേടുകയാണിവിടെ’-തോമസ് പറയുന്നു.
ആദ്യമൊക്കെ വലിയ പേടി തോമസിനും ഉണ്ടായിരുന്നത്രെ. തന്റെ കാമുകി മറ്റൊരാളുമായി കൂടുതല്‍ പ്രണയത്തില്‍ ആയി പോകുമോ എന്നായിരുന്നു പേടി. തന്റെ ലൈംഗിക ആസ്വാദനത്തിന്റെ സാധ്യതകളെ കുറിച്ചും ആശങ്ക ഉണ്ടായിരുന്നു തോമസിന്. പക്ഷേ ആദ്യത്തെ സെക്‌സ് പാര്‍ട്ടിക്ക് ശേഷം എല്ലാ ആകുലതകളും മാറി പുതിയ സംരംഭത്തിന്റെ ഭാവിയില്‍ ഉറച്ച് വിശ്വസിക്കുകയാണ് തോമസിപ്പോള്‍. നിലവില്‍ 20 പേരുടെ പാര്‍ട്ടി കഴിഞ്ഞു. രഹസ്യ കേന്ദ്രത്തില്‍ വെച്ചായിരുന്നു പാര്‍ട്ടി. സ്വകാര്യ അപ്പര്‍ട്ടുമെന്റുകളോ വീടുകളോ ആയിരിക്കും പാര്‍ട്ടിക്കായി തെരഞ്ഞെടുക്കുക. നാല് മണിക്കൂറായിരിക്കും പാര്‍ട്ടിയുടെ ദൈര്‍ഘ്യം.
ലൈഗികതക്ക് മുന്‍പ് അതിനെ കുറിച്ച് സംസാരിക്കേണ്ടത് അത്യാവശ്യമാണെന്നാണ് നിക്കിയുടെ പക്ഷം.’തന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും തുറന്ന് പറഞ്ഞാല്‍ മാത്രമെ പൂര്‍ണമായും ലൈംഗികതയെ ആസ്വദിക്കാനാകുകയുള്ളു. വ്യവസ്ഥകളും മുമ്പേ പറഞ്ഞിരിക്കും’-നിക്ക് വ്യക്തമാക്കി.
മുന്‍പും ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുണ്ട്. പക്ഷേ അവര്‍ മദ്യപിക്കുന്നവരോ ലഹരി ഉപയോഗിക്കുന്നവരോ ആയിരുന്നു, അതിനാല്‍ തന്നെ ലൈംഗികത ആസ്വദിക്കാന്‍ പറ്റിയിരുന്നുമില്ല. അതിനാല്‍ തന്നെ ഇവിടെ അത്തരത്തിലൊന്നും അനുവദിക്കില്ലെന്ന് നിക്കി ഓര്‍മിപ്പിക്കുന്നു. മൊബൈല്‍ ഫോണും ഈ പടി കടക്കാന്‍ പോകുന്നില്ല. മാത്രമല്ല. തെരഞ്ഞെടുക്കുന്ന സ്ഥലം വൃത്തിയുള്ളതും സമാധാനമുള്ളതുമായിരിക്കും. ഒപ്പം കോണ്ടം ഉപയോഗിക്കുകയും ചെയ്യും.നിലവില്‍ ഒരാള്‍ക്കായി മാത്രം പാര്‍ട്ടി നടത്തുകയില്ല.
‘നിങ്ങളുടെ കഴിഞ്ഞ അനുഭവങ്ങളെ കുറിച്ച് നിങ്ങള്‍ ഭയക്കുകയേവേണ്ട നിങ്ങള്‍ക്ക് ആഗ്രഹിക്കുന്ന അനുഭവത്തിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ക്കാവും’- തോമസ് ഉറപ്പ് നല്‍കുന്നു. രതിമൂര്‍ച്ചയാണ് ഏറ്റവും വലിയ ലഹരി നിക്കി കൂട്ടിച്ചേര്‍ത്തു.