ആ ദേശാടനക്കിളി പറന്നിറങ്ങുന്നത് ആപത്തുമായോ ..? മോദിയുടെ സന്ദർശന ദിവസം മുനവച്ച പരാമർശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

സ്വന്തം ലേഖകൻ

കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിൽ എത്താനിരിക്കെ വച്ച പരാമർശവുമായി മുഖ്യമന്ത്രി.
ചില ദേശാടനക്കിളികൾക്ക് കേരളം ഇഷ്ടഭൂമിയായി മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശമാണ് ഇന്ന് ചർച്ചയായിരിക്കുന്നത്. മരുഭൂമിയിൽ നിന്നുള്ള ദേശാടനപ്പക്ഷിയാണ് ഇടയ്ക്കിടെ കേരളത്തിലെത്തുന്നത്. അത് നമ്മളെയെല്ലാം അസ്വസ്ഥമാക്കുന്നതോ, ഭയചകിതരാക്കുന്നതോ ആണ്. എന്ത് ആപത്താണ് ഈ നാടിന് വരാനിരിക്കുന്നതെന്ന് അറിയില്ലെന്നും പിണറായി പറഞ്ഞു. കണ്ണൂരിൽ നടന്ന ജൈവവൈവിധ്യ കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
സ്ഥിരം വിദേശയാത്ര ചെയ്യുന്ന പ്രധാനമന്ത്രിയുടെ അടുത്തിടെയുള്ള കേരള സന്ദർശനത്തെ പരാമർശിച്ചാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ഈ പരാമർശമെന്നാണ് സൂചന. ഇതോടെ പ്രധാനമന്ത്രിയുടെ കേരള സന്ദർശനം വീണ്ടും ചർച്ചയാകും. കേരളത്തിലെ രണ്ട് പരിപാടികൾ ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി മോദി ഇന്ന് എത്തുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് തൃശൂരിൽ നടക്കുന്ന യുവമോർച്ച സംസ്ഥാന സമ്മേളനമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top