തിരുവനന്തപുരം: ഗവർണറുടെ പദവി സർക്കാരിനു മീതെയല്ലെന്നും നിയമസഭയ്ക്കു മേൽ റസിഡന്റുമാർ ഇല്ലെന്നത് ഓർക്കുന്നതു നന്നാണെന്നും ഗവർണർക്കു മുഖ്യമന്ത്രി പിണറായി വിജയൻ . ഇത് ആദ്യമായാണു ഗവർണറുടെ വിമർശനങ്ങൾക്കു മുഖ്യമന്ത്രി നേരിട്ടു മറുപടി നൽകുന്നത്. പണ്ടു നാട്ടുരാജ്യങ്ങൾക്കു മേൽ റഡിസന്റ് എന്നൊരു പദവിയുണ്ടായിരുന്നു. എന്നാൽ ആ പദവി ഇപ്പോഴില്ല. സംസ്ഥാന സർക്കാരിനു മീതെ അത്തരമൊരു പദവിയില്ല. ഭരണഘടന അറിയാത്തവർ വായിച്ചു പഠിക്കണമന്നും അദ്ദേഹം പരിഹസിച്ചു.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക
ഗവർണർക്കെതിരേ രൂക്ഷ വിമർശനവുമായി എൽഡിഎഫ് നേതാക്കൾ രംഗത്തെത്തിയതിനു പിന്നാലെയാണു മുഖ്യമന്ത്രിയുടെയും വിമർശനം. ഗവർണർ ഇന്ത്യയുടെ ഭരണഘടനയും ജനാധിപത്യ ചരിത്രവും പഠിക്കണമെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള പറഞ്ഞു. ഗവർണറുടെ നടപടി പ്രകോപനപരമാണെന്നായിരുന്നു എൽഡിഎഫ് കണ്‍വീനർ വിജയരാഘവന്റെ പ്രതികരണം.നേരത്തെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം കൂട്ടാനുള്ള സർക്കാർ തീരുമാനത്തിനെതിരേ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരുന്നു. വാർഡുകളുടെ എണ്ണം വർധിപ്പിക്കാനായി മന്ത്രിസഭ ഇറക്കിയ ഓർഡിനൻസ് അംഗീകാരത്തിനായി ഗവർണർക്കു സമർപ്പിച്ചെങ്കിലും ഗവർണർ ഒപ്പിട്ടില്ല.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സര്‍ക്കാരിന് സുപ്രീം കോടതിയെ സമീപിക്കാന്‍ അവകാശമുണ്ടെന്ന് ഇന്നലെ നടത്തിയ പ്രതികരണത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിരൂക്ഷമായ വിമര്‍ശനമാണ് ഇന്ന് ഗവര്‍ണര്‍ പുറത്തെടുത്തിരിക്കുന്നത്. അതേസമയം, ഗവര്‍ണറുടെ വിമര്‍ശനങ്ങളില്‍ ഇതുവരെ നിലപാട് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭയും സുപ്രീം കോടതിയെ സമീപിച്ചതും കേരളമാണ്.പൗരത്വ നിയമഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ മീപിച്ചതിനെതിരേയും അദ്ദേഹം പ്രതികരിച്ചു. സർക്കാരിന് ഈ വിഷയത്തിൽ കോടതിയെ സമീപിക്കാൻ ഭരണഘടനാപരമായ അവകാശമുണ്ടെന്നും എന്നാൽ ഭരണഘടനാപരമായി സംസ്ഥാനത്തിൻറെ മേധാവിയായ തന്നെ അറിയിച്ചില്ലെന്നും കുറ്റപ്പെടുത്തിയ ഗവർണർ, താൻ റബർ സ്റ്റാന്പല്ലെന്നും പറഞ്ഞു.