പാലക്കാട് വൻ ബാങ്ക് കവർച്ച :സഹകരണ ബാങ്കിന്റെ ലോക്കർ തകർത്ത് മോഷ്ടിച്ചത് ഏഴ് കിലോ സ്വർണ്ണവും പണവും ;കവർച്ച നടത്തിയത് ഗ്യാസ് കട്ടർ ഉപയോഗിച്ച് സ്‌ട്രോങ്ങ് റൂമിന്റെ അഴി മുറിച്ച് മാറ്റി

സ്വന്തം ലേഖകൻ

പാലക്കാട്:ചന്ദ്രനഗറിൽ സഹകരണ ബാങ്കിന്റെ ലോക്കർ തകർത്ത് സ്വർണ്ണവും പണവും കവർന്നു. മരുതറോഡ് കോ-ഓപ്പറേറ്റിവ് റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിലാണ് കവർച്ച നടന്നത്. ഏഴ് കിലോയിലധികം സ്വർണ്ണവും പണവും നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗ്യാസ് കട്ടർ ഉപയോഗിച്ച് സ്‌ട്രോങ് റൂമിന്റെ അഴി മുറിച്ച് മാറ്റിയാണ് കവർച്ച നടത്തിയിരിക്കുന്നത്.ബാങ്കിൽ സി.സി.ടി.വി ഉണ്ടായിരുന്നുവെങ്കിലും അതിൽ ദൃശ്യങ്ങളുണ്ടോയെന്ന് പരിശോധനയ്ക്ക് ശേഷം മാത്രമേ പറയാനാകൂവെന്നാണ് പൊലീസിന്റെ വിശദീകരണം.

വെള്ളിയാഴ്ച വൈകിട്ടാണ് ബാങ്ക് അടച്ചു പോയതായിരുന്നു. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലശനിയും ഞായറും സംസ്ഥാനത്ത് ലോക്ക് ഡൗണായതിനാൽ ബാങ്ക് പ്രവർത്തിച്ചിരുന്നില്ല. തിങ്കളാഴ്ച ബാങ്ക് തുറക്കാനെത്തിയപ്പോഴാണ് കവർച്ച നടന്നതായി തിരിച്ചറിഞ്ഞത്.

ലോക്കറിൽ ഉണ്ടായിരുന്ന വിലപ്പെട്ട വസ്തുക്കളെല്ലാം മോഷ്ടിച്ചിട്ടുണ്ടെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. ജില്ല പൊലീസ് മേധാവിയും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.

Top