അവസാനം കേന്ദ്രവും സമ്മതിച്ചു; വർഗീയ സംഘർഷങ്ങളുടെ സ്വന്തം നാട് യുപി; കേരളമല്ല

2017 ലെ ആദ്യ ആഞ്ചുമാസങ്ങളില കണക്കു പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ വർഗീയ സംഘർഷം നടന്നിട്ടുള്ളത് ബിജെപിക്കും ആർഎസ്എസിനും ഒരു പോലെ പ്രിയപ്പെട്ട യോഗി ആദിത്യനാഥ് സർക്കാർ ഭരിക്കുന്ന ഉത്തർപ്രദേശിൽ.

അഞ്ച് മാസങ്ങൾക്കുള്ളിൽ രാജ്യത്ത് 300 വർഗീയ സംഘർഷങ്ങൾ നടന്നിട്ടുണ്ട് അതിൽ അതിൽ ഭൂരിഭാഗവും ബിജെപി ഭരിക്കുന്ന യുപി(60) ലാണ്. യുപിയെ കൂടാതെ ബിജെപി ഭരിക്കുന്ന മിക്ക സംസ്ഥനങ്ങളും ഇതിനു തൊട്ടു പിന്നിലായി തന്നെയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തെ വർഗീയ സംഘർഷങ്ങളുടെ നാട് എന്ന് ചിത്രീകരിക്കാനുള്ള ശ്രമം നടന്നു വരുന്നതിനിടെയാണ് ലോക്സഭയുടെ രേഖമൂലമുള്ള കണക്ക് പുറത്ത് വന്നിരിക്കുന്നത്.

വർഗീയ സംഘർഷങ്ങളിൽ ബിജെപി സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങൾ ഒന്നമത്. ഏറ്റവും മുന്നിലായി യോഗിയുടെ യുപിയാണ്( 60). മധ്യപ്രദേശ് 29. രജസ്ഥാൻ 27, ബീഹാർ 23, ഗുജറാത്ത് 20, മഹാരാഷ്ട്ര 20 എന്നിങ്ങനെയാണ് അഞ്ചുമാസത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്.

ഉത്തർ പ്രദേശിന്റെ തൊട്ട് പിന്നാലെ രണ്ടാം സ്ഥാനത്ത് കോൺഗ്രസ് ഭരിക്കുന്ന കർണാടകയുണ്ട്. അഞ്ച് മാസത്തിനുള്ളിൽ 36 വർഗീയ കലാപങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. എന്നാൽ കർണാടക സർക്കാർ ഈ കണക്കിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കർണാടകയിലെ കണക്കുകളിൽ സംശയമുണ്ടെന്നു മുൻ ആഭ്യന്തര മന്ത്രിയും കെപിസിസി അധ്യക്ഷനുമായ ജി പരമേശ്വര ചൂണ്ടിക്കാട്ടി.

കർണാടകയെ രണ്ടാംസ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള ശ്രമം നടന്നതായും അദ്ദേഹം ആരോപിച്ചു. രണ്ടു പേരുടെ മരണത്തിനിടയായ രണ്ടോ മൂന്നോ സംഘർഷങ്ങൾ മാത്രമാണ് സംസ്ഥാനത്ത് നടന്നത്.

എന്നൽ അവയെക്കെ ദക്ഷിണ കന്നടയിലെ തീരദേശ ബെൽറ്റിൽ മാത്രമാണ് നടന്നതും. എന്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ഇത്തരമൊരു കണക്ക് കർണാടകയുടെ മേൽ ചാർത്തുന്നതൊന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Top