കോവിന്ദിനെ വിമര്‍ശിച്ചതിന് മാധ്യമപ്രവര്‍ത്തക റാണാ അയൂബിനെതിരെ ബി.ജെ.പി കേസ് ഫയല്‍ ചെയ്തു

ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തക റാണാ അയ്യൂബിനെതിരെ കേസ് ഫയല് ചെയ്ത് ബി.ജെ.പി. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി രാംനാഥ് കോവിന്ദയെ പ്രഖ്യാപിച്ച നടപടിയെ വിമര്‍ശച്ചതിനാണ് കേസ്. ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ ‘പ്രതിഭാ പാട്ടിലാണ് എറ്റവും മേശം രാഷ്ട്രപതിയെന്നാണ് നിങ്ങള്‍ വിചാരിച്ചിരുന്നത് എന്ന് പന്തയം വെയ്ക്കാം’ എന്നായിരുന്നു റാണാ അയ്യൂബിന്റെ ട്വീറ്റ്. ബി.ജെ.പി. പാര്‍ട്ടി വക്താവായ നൂപുര്‍ ശര്‍മയാണ് റാണക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. എന്‍.ഡി.എയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയെ അപമാനിക്കുന്നതും വിദ്വേഷം നിറഞ്ഞതും അധിക്ഷേപിക്കുന്നതുമായ പോസ്റ്റാണ് റാണാ ട്വിറ്ററിലൂടെ പങ്കുവെച്ചതെന്നാണ് ശര്‍മയുടെ പരാതിയില്‍ പറയുന്നത്. പ്രതിഭാ പാട്ടീലിനേക്കാള്‍ മോശം സ്ഥാനാര്‍ഥിയാണ് രാംനാഥ് കോവിന്ദ് എന്നര്‍ഥത്തിലായിരുന്നു റാണാ ട്വീറ്റ് ചെയ്തത്.

ജാതീയവും ബഹുമാനമില്ലാത്തതുമായ പരാമര്‍ശമാണ് റാണയുടേതെന്ന് പരാതിയുടെ പൂര്‍ണരൂപം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തുകൊണ്ട് നൂപുര്‍ ശര്‍മ ആരോപിച്ചു. പട്ടിക ജാതിക്കാരോടും അധസ്ഥിത ജനവിഭാഗത്തോടുള്ള മനോഭാവമാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. കേസ് ദളിതര്‍ക്കെതിരായ പീഡനം തടയല്‍ നിയമത്തിന്‍റെ വകുപ്പില്‍ ഉള്‍പ്പെടുത്തണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2016ല്‍ പുറത്തുവന്ന റാണാ അയൂബ് എഴുതിയ ഗുജറാത്ത് ഫയല്‍സ്: അനാട്ടമി ഓഫ് കവര്‍ അപ് എന്ന പുസ്തകം ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ എഴുതിയ പുസ്തകം ബി.ജെ.പി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പിന് കാരണമായിരുന്നു. തെഹല്‍ക്കയില്‍ ജോലി ചെയ്യുമ്പോള്‍ നടത്തിയ സ്റ്റിങ് ഓപറേഷനുകളിലൂടെ വെളിപ്പെട്ട കാര്യങ്ങളാണ് പുസ്തകത്തിലുള്ളത്.ബി.ജെ.പി പൊലീസില്‍ നല്‍കിയ പരാതിയുടെ പകര്‍പ്പ് നുപുര്‍ ശര്‍മ തന്നെയാണ് ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചത്. പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുമുള്ള ഒരാളുടെ കഴിവിനെയും പദവിയെയും അപകീര്‍ത്തിപ്പെടുത്തുന്ന ജാതീയ അധിക്ഷേമാണ് റാണാ അയൂബ് നടത്തിയതെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. എസ്.സി എസ്. ടി വിഭാഗങ്ങള്‍ക്ക് എതിരായ അതിക്രമം തടയുന്ന നിയമം വഴി റാണാ അയ്യൂബിനെതിരെ കേസെടുക്കണം എന്നാണ് ബി.ജെ.പി പരാതിയില്‍ ആവശ്യപ്പെടുന്നത്. ബി.ജെ.പിയുടെ തീവ്രഹിന്ദുത്വ നിലപാടുകള്‍ക്കെതിരേയും ഗുജറാത്ത് കലാപത്തിലെ ബി.ജെ.പിയുടെ പങ്കിനെ കുറിച്ചും തുറന്നെഴുതിയ മാധ്യമപ്രവര്‍ത്തക കൂടിയാണ് റാണാ അയൂബ്. ‘ഗുജറാത്ത് ഫയല്‍സ്, അനാട്ടമി ഓഫ് എ കവര്‍ അപ്പ്’ എന്ന പേരില്‍ 2002ലെ ഗുജറാത്ത് കലാപത്തിലെ ബി.ജെ.പിയുടെ പങ്ക് വെളിപ്പെടുത്തുന്ന അന്വേഷണ പരമ്പരയും റാണ പ്രസിദ്ധീകരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്ക് ഗുജറാത്ത് കലാപത്തിലുള്ള പങ്കിനെ കുറിച്ചും പുസ്തകത്തില്‍ പ്രതിപാദിച്ചിരുന്നു. ഇതിന് പിന്നാലെ റാണക്കെതിരെ ബി.ജെ.പി നേതൃത്വം ഒന്നടങ്കം രംഗത്തെത്തിയിരുന്നു.

Top