കെ.പി.സി.സി.ജനറല്‍ സെക്രട്ടറിയെ സണ്ണി ജോസഫ് എം എല്‍ എ അപമാനിച്ചതായി പരാതി

കണ്ണൂര്‍: തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയ കമ്മിറ്റി യോഗത്തില്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയായായ തന്നെ അഡ്വ.സണ്ണിജോസഫ് എം.എല്‍.എ. അപമാനിച്ചതായി അഡ്വ.സജീവ് ജോസഫ് വൈസ് പ്രസിഡന്റ് എം.എം.ഹസ്സന് പരാതി നല്‍കി.കണ്ണൂരിലെ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്ന യോഗത്തില്‍ കെ.പി.സി.സി. പ്രസിഡന്റിന്റെ അനുവാദത്തോടെയാണ് യോഗത്തില്‍ പങ്കെടുത്തതെന്ന് സജീവ് ജോസഫ് പറയുന്നു.

ഉളിക്കല്‍ ഡിവിഷനിലെ സ്ഥാനാര്‍ഥി ആരാണെന്ന് ചോദിച്ചപ്പോള്‍ കെ. സുധാകരന്‍ അസ്വസ്ഥതയോടെ ഇരിക്കാന്‍ ആവശ്യപ്പെട്ടു. ഉടന്‍ തന്നെ അഡ്വ.സണ്ണിജോസഫ് എം.എല്‍.എ.അക്രോശിച്ചുകൊണ്ട് ചാടിയെഴുന്നേറ്റ് യോഗത്തില്‍ ഇരിക്കാന്‍ തനിക്കെന്തവകാശം പുറത്തേക്ക് പോകണം എന്നും പറഞ്ഞു അപമാനിച്ചെന്നും പരാതിയില്‍ പറയുന്നു. യോഗാധ്യക്ഷനായ ഡി.സി.സി. പ്രസിഡന്റ് കെ.സുരീന്ദ്രന്‍ സണ്ണിജോസഫിനെ നിയന്ത്രിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. ഇക്കാര്യം കെ.പി.സി.സി.യുടെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്. യു.ഡി.എഫിന്റെ ശക്തികേന്ദ്രമായ ഇരിട്ടിയിലും കേളകത്തും മറ്റും ഉണ്ടായ പരാജയത്തിനുത്തരവാദി അഡ്വ.സണ്ണിജോസഫ് എം.എല്‍.എ.ആണെന്നും സജീവ് ജോസഫ് പരാതിയില്‍ കുറ്റപ്പെടുത്തുന്നു.Sunny joseph copy

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെതിരെ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍രംഗത്തു വന്നിരുന്നു. കോണ്‍ഗ്രസില്‍ കടുത്ത അച്ചടക്കം വേണ്ട. വിമതന്മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നത് തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്യും. അനുഭവങ്ങളുടെ വെളിച്ചത്തില്‍ സുധീരന്‍ മാറി ചിന്തിക്കേണ്ടി വരും. മാറിയില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്നും സുധാകരന്‍ മനോരമ ന്യുസിനു കൊടുത്ത വാര്‍ത്തയില്‍ ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പലരും പുറത്തുപോവുകയും തിരിച്ചുവരികയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് പാരമ്ബര്യം അതാണ്. അതില്‍ നിന്നും വ്യതിചലിക്കാനാവില്ല. അതില്‍ നിന്നും മാറണമെങ്കില്‍ പാര്‍ട്ടിയുടെ ചട്ടക്കൂട് അടിമുടി പൊളിച്ചെഴുതണം. കോണ്‍ഗ്രസ് കേഡര്‍ പാര്‍ട്ടിയല്ല, മാസ് പാര്‍ട്ടിയാണ്. കേഡര്‍ പാര്‍ട്ടിയില്‍ അച്ചടക്കം തുടരാം. മാസ് പാര്‍ട്ടിയില്‍ ഒരിക്കലും ഇതു തുടരാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് തിരിഞ്ഞ് തന്നെ ആക്രമിച്ചപ്പോള്‍ കെപിസിസിയുടെ പിന്തുണ ലഭിച്ചില്ല. നേതൃത്വത്തിന് തന്നെ വേണ്ടെങ്കില്‍ ഉചിതമായ സമയത്ത് വേണ്ട തീരുമാനം എടുക്കും. ഇനി തിരഞ്ഞെടുപ്പ് രംഗത്തേക്കില്ല. സംഘടനാപ്രവര്‍ത്തനത്തിനാണ് താല്‍പര്യമെന്ന് തേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. സംഘടനയില്‍ അര്‍ഹിക്കുന്ന സ്ഥാനം പ്രതീക്ഷിക്കുന്നതായും സുധാകരന്‍ വ്യക്തമാക്കി.
കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം പോയതിനേത്തുടര്‍ന്ന് പി. കെ രാഗേഷിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ. സുധാകരന്‍ രംഗത്തു വന്നിരുന്നു. പി.കെ രാഗേഷിനെ വലിയ ആളാക്കിയത് മാധ്യമങ്ങളാണന്നും. കണ്ണൂരിലെ മൂന്ന് സീറ്റ് നഷ്ടപ്പെടുത്തിയത് രാഗേഷാണെന്നും സുധാകരന്‍ പറഞ്ഞു. രാഗേഷിന് പിന്നില്‍ വലിയ ശക്തികളുണ്ട്. അത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. ബുദ്ധിഭ്രമം സംഭവിച്ച രാഷ്ട്രീയക്കാരനാണ് രാഗേഷെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. പാട്ടുപാടി ജയിക്കാമായിരുന്ന കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അവസാനവട്ടം വിമതന്റെ കാലുപിടിക്കേണ്ടി വന്നതിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കില്ല. വിമതനെ വളര്‍ത്തിയവര്‍ക്കാണ് പരാജയത്തിന്റെ ഉത്തരവാദിത്തം കണ്ണൂരിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കേണ്ട ഒരു കാര്യവുമില്ല. പാര്‍ട്ടിയില്‍ താന്‍ ആരുമല്ലെന്നും സുധാകരന്‍ പറഞ്ഞു. നേരത്തെ തയ്യാറാക്കിയ അജണ്ടയുടെ ഭാഗമായാണ് രാഗേഷ് ഓരോ നിലപാടും എടുത്തത്. കണ്ണൂരില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം രാഗേഷിന് ഓഫര്‍ ചെയ്തതും അത് അദ്ദേഹം സ്വീകരിച്ചിരുന്നെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. പി. രാമകൃഷ്ണന്റെ പേര് തനിക്ക് കേള്‍ക്കണ്ടെന്നും അയാള്‍ തന്റെ വിശ്വാസ്യതയ്ക്ക് പോറലേല്‍പ്പിച്ചെന്നും സുധാകരന്‍ പറഞ്ഞു. പി രാമകൃഷ്ണനെ വിലയിരുത്തേണ്ടത് പാര്‍ട്ടി നേതൃത്വമാണ്. എം.എം ഹസ്സന്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സംശയം പ്രകടിപ്പിച്ചത് ശരിയായില്ലെന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിത്വം നിര്‍ണയിച്ചതില്‍ തനിക്ക് ഒരു പങ്കുമില്ലെന്നും സുധാകരന്‍ പറഞ്ഞു.

Top