കോട്ടയം :കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത ബിഷപ്പിനെതിരെ പ്രതികരിക്കാതിരുന്ന രൂപത കുമ്പസാരവിഷയത്തിൽ അതീവ ജാഗ്രതയുടെ രംഗത്ത് .വളരെ നിഷ്ടൂരമായി കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്ന കേസുള്ള ബിഷപ്പ് ഫ്രാങ്കോയുടെ മാരക പാപത്തെ നിസാരവൽക്കരിക്കുകയോ അതിനെപ്പറ്റി മാധ്യമ സൃഷ്ടി എന്ന രൂപത്തിൽ പ്രതികരിക്കുകയും ചെയ്ത വൈദികരും മറ്റും യേശുവിനെ ഒറ്റുകൊടുത്ത പുരോഹിത വർഗത്തിന് സാമാനം എന്നും ആരോപണം ഉയർന്നു . കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന വിജ്ഞാനകൈരളീ മാസികയിലൂടെ ക്രൈസ്തവര്‍ പരിപാവനമായി കാണുന്ന കുമ്പസാരമെന്ന കൂദാശയെ നിന്ദിച്ചുള്ള പരമാര്‍ശം നടത്തിയത് അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് ചങ്ങനാശ്ശേരി അതിരൂപതാ പബ്ലിക് റിലേഷന്‍സ്-ജാഗ്രതാസമിതി രംഗത്ത് വന്നു .ഇവരൊന്നും മാരക പാപം ചെയ്ത ബിഷപ്പിനെതിരെ രംഗത്ത് വന്നിരുന്നില്ല .
സംസ്ഥാനത്ത് സ്കൂളുകളിലെ എന്‍.എസ്.എസ്. വോളന്‍റീയര്‍സിനിടയില്‍ വിതരണം ചെയ്യുന്ന ഈ പ്രസിദ്ധീകരണത്തില്‍ ക്രൈസ്തവ വിശ്വാസത്തിനെതിരെയുള്ള ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനു പിന്നില്‍ ദുരുദ്ദേശമുണ്ടെന്നും ഇത്തരം നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രസിദ്ധീകരണം വേദിയാകുന്നത് വിഷയത്തിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു എന്നും സമിതി വിലയിരുത്തി.കുമ്പസാരത്തെ നിന്ദിച്ചുകൊണ്ട് പുറത്തിറങ്ങിയ മാസിക പിന്‍വലിച്ച് ഉത്തരവാദിത്തപ്പെട്ടവര്‍ വിശ്വാസസമൂഹത്തോട് മാപ്പ് പറയണമെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും അതിരൂപതാ പി.ആര്‍.ഒ. അഡ്വ. ജോജി ചിറയില്‍, ജാഗ്രതാസമിതി കോര്‍ഡിനേറ്റര്‍ ഫാ. ആന്‍റണി തലച്ചെല്ലൂര്‍ എന്നിവര്‍ പത്രക്കുറിപ്പിലൂടെ ഗവണ്‍മെന്‍റിനോട് ആവശ്യപ്പെട്ടു.


