അച്ചടക്ക നടപടിയ്ക്കു വിധേയനായ നേതാവിനെ തിരിച്ചെടുത്തു: കോൺഗ്രസിൽ കൂട്ടക്കലാപം

സ്വന്തം ലേഖകൻ

കാസർകോട്: കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റിയിൽ കൂട്ടക്കുഴപ്പം. അച്ചടക്ക നടപടിയ്ക്കു വിധേയനായ നേതാവിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് 40 പേർ കോൺഗ്രസിൽ നിന്നു രാജിവച്ചു. മുൻ ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ഡിഎംകെ മുഹമ്മദിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ രാജി വച്ചത്.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ വിമതനായി മത്സരിച്ച മുഹമ്മദിനെ പാർട്ടിയിൽ നിന്നു പുറത്താക്കിയിരുന്നു. എന്നാൽ, മുഹമ്മദിനെ കഴിഞ്ഞ ദിവസം പാർട്ടിയിലേയ്ക്കു വീണ്ടും തിരികെ എടുത്തു. മുഹമ്മദിനെ തിരികെ എടുത്തതിൽ പ്രതിഷേധിച്ചാണ് ജില്ലാ പഞ്ചായത്ത് വികസന സമിതി അധ്യക്ഷൻ ഹർഷാദ് വോർക്കോടി അടക്കമുള്ളവർ പാർട്ടിയിലെ സ്ഥാനങ്ങൾ രാജിവയ്ക്കുകയായിരുന്നു. ഇദ്ദേഹത്തോടൊപ്പം നാൽപ്പതു നേതാക്കളും രാജിവച്ചതായി വിമത വിഭാഗം അറിയിച്ചു.
മുഹമ്മദിനെ പാർട്ടിയിലേയ്ക്കു തിരികെ എടുക്കുന്നതു സംബന്ധിച്ചു ജില്ലാ കോൺഗ്രസ് കമ്മിറ്റി കെപിസിസി നേതാക്കളുമായി ചർച്ച നടത്തിയിട്ടില്ലെന്നാണ് വിമതവിഭാഗം ആരോപിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top