ഹിന്ദുക്കള്‍ക്കെതിരെ വിദ്വേഷം പരത്തി അറസ്റ്റിലായ വ്യക്തിക്കൊപ്പം രാഹുൽ ഗാന്ധി !ജീസസ് യഥാര്‍ഥ ദൈവമെന്ന് രാഹുല്‍ ഗാന്ധിയോട് പാസ്റ്റര്‍

ചെന്നൈ: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ നടന്ന സംഭാഷണത്തിന്റെ വീഡിയോയുമായി ബിജെപി രംഗത്ത് . രാഹുല്‍ ഗാന്ധി ക്രൈസ്തവ നേതാക്കളുമായി സംവദിക്കുന്ന വീഡിയോ ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല ഉള്‍പ്പെടെയുള്ളവര്‍ പങ്കുവച്ചു. കന്യാകുമാരിയിലെ പാസ്റ്റര്‍ ജോര്‍ജ് പൊന്നയ്യ ഉള്‍പ്പെടെയുള്ളവരുമായിട്ടാണ് രാഹുല്‍ ഗാന്ധി സംസാരിക്കുന്നതെന്ന് ബിജെപി നേതാക്കള്‍ വീഡിയോ പങ്കുവച്ച് പറയുന്നു.

രാഹുലിന്റെ ചോദ്യത്തോട് പ്രതികരിക്കുകയാണ് പുരോഹിതന്മാര്‍. ജീസസിനെ സംബന്ധിച്ചാണ് രാഹുല്‍ ഗാന്ധിയുടെ ചോദ്യം. ജീസസ് ആണ് യഥാര്‍ഥ ദൈവമെന്നും മറ്റു ശക്തികളെ പോലയല്ലെ ജീസസ് എന്നും പാസ്റ്റര്‍ മറുപടി നല്‍കുന്നു.യാത്രയിലെ സംഭവങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹിന്ദുക്കള്‍ക്കെതിരെ വിദ്വേഷം പരത്തിയതിന് അറസ്റ്റിലായ വ്യക്തിയാണ് പാസ്റ്റര്‍ ജോര്‍ജ് പൊന്നയ്യ എന്ന് ബിജെപി നേതാവ് ഷെഹ്‌സാദ് ആരോപിക്കുന്നു. രാഹുലിന്റെ വീഡിയോ പങ്കുവച്ച് കൊണ്ടാണ് ഷെഹ്‌സാദിന്റെ പ്രതികരണം. ഭാരത് മാതാവിന്റെ മാലിന്യങ്ങള്‍ പതിക്കാതിരിക്കാനാണ് ഷൂ ധരിച്ചത് എന്ന് പറഞ്ഞ വ്യക്തിയാണ് പൊന്നയ്യ എന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

ജീസസ് ക്രൈസ്റ്റ് ദൈവത്തിന്റെ രൂപമാണോ അതോ ജീസസ് തന്നെ ദൈവമാണോ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ സംശയം. ഒന്നിലേറെ പാസ്റ്റര്‍മാര്‍ രാഹുലിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നുണ്ട്. ജീസസ് ദൈവവും ദൈവത്തിന്റെ മകനനുമാണ് എന്നാണ് പുരോഹിതര്‍ നല്‍കിയ മറുപടി. വീഡിയോ തെറ്റായി വ്യാഖ്യാനിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് വിമര്‍ശിച്ചു.

രാജ്യത്തെ ഐക്യപ്പെടുത്താനാണ് കോണ്‍ഗ്രസ് യാത്ര നടത്തുന്നത്. എന്നാല്‍ ബിജെപി ഭിന്നിപ്പിക്കുകയാണ് ചെയ്യുന്നത്. രാജ്യത്തിന്റെ വൈവിധ്യത്തെ കോണ്‍ഗ്രസ് അംഗീകരിക്കുന്നു. എന്നാല്‍ ബിജെപി എതിര്‍ക്കുന്നു. തെറ്റായ രീതിയില്‍ വീഡിയോ പ്രചരിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത് എന്നും ജയറാം രമേശ് പറഞ്ഞു. നരേന്ദ്ര മോദിക്കെതിരെ കടുത്ത ഭാഷയില്‍ രംഗത്തുവന്നിരുന്നു ജോര്‍ജ് പൊന്നയ്യ. അദ്ദേഹത്തിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ 30ലധികം പരാതികള്‍ നല്‍കിയിരുന്നു.

കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര തമിഴ്‌നാട്ടിലെ പര്യടനം അവസാനിച്ച് കേരളത്തിലേക്ക് കടക്കാനിരിക്കെ പുതിയ വിവാദം. രാഹുല്‍ ഗാന്ധി ക്രൈസ്തവ നേതാക്കളുമായി നടത്തിയ സൗഹൃദ സംഭാഷണത്തിന്റെ വീഡിയോയുമായി ബിജെപി നേതാക്കള്‍ രംഗത്ത്. ഈ സംഭാഷണത്തിനിടെ രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് പാസ്റ്റര്‍ നല്‍കിയ മറുപടിയാണ് ബിജെപി വിവാദമാക്കുന്നത്. ജീസസ് ആണ് യഥാര്‍ഥ ദൈവമെന്നും മറ്റു ശക്തികളെ പോലെയല്ല ജീസസ് എന്നും പാസ്റ്റര്‍ പറയുന്നതാണ് വീഡിയോ. നേരത്തെ നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് മാധ്യമങ്ങളില്‍ നിറഞ്ഞ പാസ്റ്റര്‍ ജോര്‍ജ് പൊന്നയ്യയാണ് രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് പ്രതികരിക്കുന്നത്….

തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്നാണ് ഭാരത് ജോഡോ യാത്ര തുടങ്ങിയത്. മൂന്ന് ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി കേരളത്തിലേക്ക് കടക്കാനിരിക്കുകയാണ് യാത്ര. രാഹുല്‍ ഗാന്ധിയെ കൂടെ കോണ്‍ഗ്രസിന്റെ സമുന്നതരായ നേതാക്കള്‍ ഉള്‍പ്പെടെ 120 പേര്‍ മുഴുസമയം യാത്രയുടെ ഭാഗമായുണ്ട്. കൂടാതെ ഓരോ സംസ്ഥാനത്തും അവിടെയുള്ള നേതാക്കളും പങ്കെടുക്കുന്നു.

സമൂഹത്തിലെ ഉന്നതരേയോ പ്രമുഖ വ്യക്തികളെയോ അല്ല, സാധാരണ ജനങ്ങളുമായി സംവദിക്കുന്നതാണ് യാത്ര എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. 150 ദിവസം നീളുന്ന യാത്ര കശ്മീരിലെ ശ്രീനഗറിലാണ് അവസാനിക്കുക. 12 സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന യാത്ര 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ഒരുക്കമായി വിലയിരുത്തുന്നു.

Top