ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക 16ന് പ്രഖ്യാപിക്കും.തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല എന്ന് പറഞ്ഞ കെ.സി വേണുഗോപാൽ വയനാട്ടിൽ മത്സരിക്കാനും സാധ്യത !അഞ്ചു സീറ്റുകളുടെ കാര്യത്തിൽ സ്ക്രീനിങ് കമ്മിറ്റി ധാരണയിലെത്തി.സിറ്റിങ് എംപിമാരിൽ ശശി തരൂർ തിരുവനന്തപുരത്തും കൊടിക്കുന്നിൽ സുരേഷ് മാവേലിക്കരയിലും എം.കെ. രാഘവൻ കോഴിക്കോട്ടും വീണ്ടും മത്സരിക്കും. കണ്ണൂരിൽ കെ. സുധാകരനും ആറ്റിങ്ങലിൽ അടൂർ പ്രകാശും മത്സരിക്കും. വേണുഗോപാൽ വയനാട്ടിൽ മത്സരിക്കാനുള്ള സാധ്യതയും സജീവമാണ് .
പരിഗണയിൽ എത്തിയ അവസാന ലിസ്റ്റിലുള്ളവർ ഇവരാണ് .കാസർകോട്: ബി. സുബ്ബയ്യ റായ്ക്കു പുറമേ പി.സി. വിഷ്ണുനാഥ് കൂടി. വടകര: മുല്ലപ്പള്ളിയില്ലെങ്കിൽ ടി. സിദ്ദിഖ്.∙ വയനാട്: ഷാനിമോൾ ഉസ്മാൻ, ടി. സിദ്ദിഖ്, എം.എം. ഹസൻ, ടി. ആസിഫലി, കെ.പി. അബ്ദുൽ മജീദ്.∙ പാലക്കാട്: വി.കെ. ശ്രീകണ്ഠൻ, ലതിക സുഭാഷ്.∙ ആലത്തൂർ: എ.പി. അനിൽ കുമാർ, രമ്യ ഹരിദാസ്, എ. ശ്രീലാൽ. തൃശൂർ: ടി.എൻ.പ്രതാപൻ, കെ.പി. ധനപാലൻ, ജോസ് വെള്ളൂർ. ചാലക്കുടി: പി.സി. ചാക്കോ, ബെന്നി ബഹനാൻ. ഇടുക്കി: ഉമ്മൻ ചാണ്ടിയില്ലെങ്കിൽ ജോസഫ് വാഴയ്ക്കൻ, ഡീൻ കുര്യാക്കോസ്. ആലപ്പുഴ: ഷാനിമോൾ ഉസ്മാൻ. വയനാട് ഏറെക്കുറെ ഉറപ്പിച്ചിരുന്നെങ്കിലും ഇപ്പോൾ ഇവിടേക്കും പരിഗണിക്കുന്നു.
13നും 14നും കേരളത്തിലുള്ള രാഹുലിന്റെ അന്തിമ അഭിപ്രായം തേടിയ ശേഷം 15നു ഡൽഹിയിൽ സ്ക്രീനിങ് കമ്മിറ്റി വീണ്ടും ചേരും. തുടർന്ന് അന്തിമ രൂപം നൽകി കേന്ദ്ര തിരഞ്ഞെടുപ്പു സമിതിക്കു പട്ടിക കൈമാറും. സിറ്റിങ് സീറ്റുകളായ എറണാകുളവും പത്തനംതിട്ടയും ഉൾപ്പെടെ 11 സീറ്റിൽ അനിശ്ചിതത്വം തുടരുകയാണ്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻ ചാണ്ടിയും മൽസരത്തിനില്ലെന്ന് ആവർത്തിച്ചെങ്കിലും ഇരുവരും വേണമെന്ന കാര്യത്തിൽ മറ്റു നേതാക്കൾക്ക് ഏക സ്വരം. അന്തിമ തീരുമാനം രാഹുലിനു വിട്ടു. പത്തനംതിട്ട, എറണാകുളം മണ്ഡലങ്ങളുടെ കാര്യത്തിലും ഹൈക്കമാൻഡ് നിലപാട് നിർണായകം.എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, മുകുൾ വാസ്നിക്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരടങ്ങിയ സ്ക്രീനിങ് കമ്മിറ്റിയാണു മുതിർന്ന നേതാക്കളുടെ അഭിപ്രായം തേടിയത്.
കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ് Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/