ന്യുഡല്‍ഹി:കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഭിന്നിപ്പ് രൂക്ഷമാകുന്നു . ചത്തീസ്ഗഢില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി തര്‍ക്കം. പിസിസി അധ്യക്ഷന്‍ ഭൂപേഷ് ബാഗെലിന്റെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. മധ്യപ്രദേശിലും ഭിന്നത. ഭോപ്പാലില്‍ ജ്യോതിരാത്യ സിന്ധ്യ അനുകൂലികള്‍ പ്രകടനം നടത്തുന്നു.രാജസ്ഥാനിലും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പരസ്യ തര്‍ക്കം. ഗുജ്ജര്‍ വിഭാഗം സച്ചിന്‍ പൈലറ്റിനായി തെരുവിലിറങ്ങി. ജയ്പൂര്‍ ആഗ്ര ഹൈവേ ഉപരോധിച്ചു. അതേസമയം, രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ടിനാണ് മുന്‍തൂക്കം.
മൂന്ന് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരേയും ഒരുമിച്ച് പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇന്ന് തന്നെ പ്രഖ്യാപനം ഉണ്ടാകും. മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ നിശ്ചയിക്കാനുള്ള കൊണ്ടുപിടിച്ച കൂടിയാലോചനകള്‍ ദില്ലിയില്‍ തുടരുകയാണ്. രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം പ്രിയങ്കാ ഗാന്ധിയും ഇത്തവണ കൂടിയാലോചനകളില്‍ പങ്കെടുക്കുന്നുണ്ട്
രാജസ്ഥാനില്‍ അശോക് ഗലോട്ടിന്റെ പേരാണ് 65 ശതമാനം എംഎല്‍എമാര്‍ നിര്‍ദ്ദേശിച്ചത്. നേതാവിനെ തെരഞ്ഞെടുത്ത ശേഷം പ്രവര്‍ത്തകരെ അറിയിക്കുന്ന പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ‘ ശക്തി ‘ എന്ന ആപ്പിലൂടെ ആരാകണം മുഖ്യമന്ത്രി എന്ന കാര്യത്തില്‍ ബൂത്ത് തല പ്രവര്‍ത്തകരുടെ നിലപാട് തേടിയത് പുതുമയായി.അതേസമയം മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായി കമല്‍ നാഥ് ചുമതലയേല്‍ക്കുംഎന്നാണ് ഏറ്റവും ഒടുവിലത്തെ സൂചന . കോണ്‍ഗ്രസ് വിജയക്കൊടി പാറിച്ച മധ്യപ്രദേശില്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഭിന്നത നിലനിന്നിരുന്നു. ജോതിരാത്യ സിന്ധ്യക്കായി ഭോപ്പാലില്‍ അനുകൂലികള്‍ പ്രകടനം നടത്തിയിരുന്നു. എന്നാല്‍ അതേസമയം മധ്യപ്രദേശ് മുന്‍ പിസിസി അദ്ധ്യക്ഷന്‍ അരുണ്‍ യാദവ് കമൽനാഥിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി മത്സരമില്ലെന്നായിരുന്നു ജോതിരാദിത്യ സിന്ധ്യ പറഞ്ഞത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന കേട്ട രണ്ട് പേരുകള്‍ കമല്‍ നാഥിന്‍റെയും ജോതിരാധിത്യ സിന്ധ്യയുടെയുമായിരുന്നു. മധ്യപ്രദേശിലെ പാര്‍ട്ടിയെ ദിഗ്‍വിജയ് സിംഗില്‍ നിന്ന് മോചിപ്പിച്ച് തെരഞ്ഞെടുപ്പിന് പ്രാപ്തമാക്കിയ നേതാവാണ് കമല്‍നാഥ്. യുവ നേതാവും പ്രചാരണവിഭാഗം തലവനുമാണ് ജ്യോതിരാധിത്യ സിന്ധ്യ. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഭിന്നത നിലനില്‍ക്കുന്ന ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കുമെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഛത്തീസ്ഗഡില്‍ പിസിസി അധ്യക്ഷന്‍ ഭൂപേഷ് ബാഗെലിന്റെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു.