മുന്‍തൂക്കം കോണ്‍ഗ്രസിന് തന്നെ; ഛത്തീസ്ഗഡില്‍ ബിജെപി, തെലങ്കാനയില്‍ ടിആര്‍എസ് നിലനിർത്തും; രണ്ടിടത്ത് കോണ്‍ഗ്രസ് 

ഡൽഹി: ഛത്തീസ്ഗഡില്‍ ബിജെപി 43 സീറ്റ് വരെ നേടുമെന്നാണ് പ്രചാരണം. കോണ്‍ഗ്രസിന് 37ഉം. അജിത് ജോഗിയുടെ സഖ്യത്തിന് ഏഴ് സീറ്റ് ലഭിക്കുമെന്നും ഇവര്‍ പറയുന്നു. രണ്ടാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ബിജെപിയുടെ വിജയം പൂര്‍ണമായിട്ടുണ്ടെന്ന് വാതുവെപ്പുകാര്‍ പറയുന്നു. ഡിസംബര്‍ 11ന് അറിയാം തെലങ്കാനയില്‍ കോണ്‍ഗ്രസ് സഖ്യത്തെ പരാജയപ്പെടുത്തി ടിആര്‍എസ് തന്നെ അധികാരത്തില്‍ തുടരുമെന്നാണ് പറയുന്നത്. മധ്യപ്രദേശിലും മിസോറാമിലും ഈ മാസം 28നാണ് വോട്ടെടുപ്പ്. രാജസ്ഥാനിലും തെലങ്കാനയിലും ഡിസംബര്‍ ഏഴിനും. എല്ലാ സംസ്ഥാനങ്ങളിലും ഡിസംബര്‍ 11ന് വോട്ടെണ്ണും.
ഛത്തീസ്ഗഡില്‍ ബിജെപി അധികാരം തുടരും. കോണ്‍ഗ്രസ് വളരെ പിന്നിലാകും. ഛത്തീസ്ഗഡില്‍ തിരഞ്ഞെടുപ്പ് രണ്ടുഘട്ടങ്ങളിലായിട്ടായിരുന്നു. നവംബര്‍ 12നും 20നും. ഇവിടെ ബിജെപി തന്നെ അധികാരം പിടിക്കുമെന്ന് വാതുവെപ്പുകാര്‍ പറയുന്നു. വാതുവെപ്പുകാരുടെ നിരീക്ഷണം പ്രാദേശിക അടിസ്ഥാനത്തിലാണ്. സംസ്ഥാനത്തിന്റെ മൊത്തം ചിത്രം അവര്‍ക്ക് ലഭിക്കണമെന്നില്ല.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം പ്രധാന സംസ്ഥാനങ്ങളില്‍ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കെ, കോണ്‍ഗ്രസിന് മുന്‍തൂക്കമെന്ന് പ്രവചനങ്ങള്‍. രാജസ്ഥാനില്‍ ബിജെപിയെ മറിച്ചിട്ട് കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ മധ്യപ്രദേശില്‍ നേരിയ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും. ഛത്തീസ്ഗഡില്‍ ബിജെപി തന്നെ അധികാരം പിടിക്കും. തെലങ്കാനയില്‍ ഭരണകക്ഷിയായ ടിആര്‍എസ് അധികാരത്തില്‍ തുടരുമെന്നും പ്രചാരണം ശക്തം. തിരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്ന ട്രെന്‍ഡ് നോക്കി വാതുവെപ്പ് നടത്തുന്നവരാണ് ഇങ്ങനെ പറയുന്നത്. നാല് സംസ്ഥാനങ്ങളിലെയും രാഷ്ട്രീയം മാറുകയാണെന്നും അവര്‍ പറയുന്നു.
കായിക മല്‍സരങ്ങളിലെന്ന പോലെ കായിക മല്‍സരങ്ങളിലെന്ന പോലെ തിരഞ്ഞെടുപ്പും വാതുവെപ്പുകാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ മണ്ഡലത്തിലെയും ട്രെന്‍ഡ് നോക്കിയാണ് ഇവര്‍ വാതുവെപ്പ് നടത്തുന്നത്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്ന് അവര്‍ പറയുന്നു.
രാജസ്ഥാനില്‍ ഇത്തവണ ബിജെപിക്ക് അധികാരം നഷ്ടമാകുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. കോണ്‍ഗ്രസ് 15 വര്‍ഷത്തിന് ശേഷം രാജസ്ഥാന്‍ ഭരണം തിരിച്ചുപിടിക്കാന്‍ പോകുന്നുവെന്നാണ് പ്രചാരണം. വോട്ടെടുപ്പിനോട് അടുക്കവെ ഈ സാധ്യത കൂടുകയാണ് ചെയ്തതെന്ന് രാജസ്ഥാനില്‍ സിക്കാര്‍ ടൗണിലുള്ള വാതുവെപ്പുകാരന്‍ പറയുന്നു. രാജസ്ഥാനിലെ പോലെ അല്ല രാജസ്ഥാനിലെ പോലെ അല്ല മധ്യപ്രദേശിലെ കാര്യങ്ങള്‍. നേരത്തെ കോണ്‍ഗ്രസ് ജയിക്കുമെന്നാണ് ഒരുപാട് പേര്‍ പറഞ്ഞിരുന്നത്. എന്നാല്‍ വോട്ടെടുപ്പിനോട് അടുക്കവെ കാര്യങ്ങള്‍ മാറിയിരിക്കുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം മധ്യപ്രദേശില്‍ നടക്കുമെന്നാണ് ഇവര്‍ പറയുന്നത്. എങ്കിലും കോണ്‍ഗ്രസ് വിജയിക്കുമെന്നും പറയുന്നു.
ദയനീയ പരാജയമില്ല മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് ജയിക്കുമെന്നായിരുന്നു നേരത്തെയുള്ള പ്രവചനങ്ങളെല്ലാം. മധ്യപ്രദേശില്‍ ബിജെപി ശക്തമായ പ്രചാരണം നടത്തിയതുവഴി വന്‍ മുന്നേറ്റം അവര്‍ക്ക് സാധ്യമായെന്നാണ് വിലയിരുത്തല്‍. ഈ സാധ്യതയാണ് ബിജെപിയെ ദയനീയ പരാജയത്തില്‍ നിന്ന രക്ഷിക്കുന്നതെന്ന് വാതുവെപ്പുകാര്‍ പറയുന്നു.
 എന്നാല്‍  മധ്യപ്രദേശില്‍ 230 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ കോണ്‍ഗ്രസ് 112-116 സീറ്റുകള്‍ പിടിക്കുമെന്നാണ് വാതുവെപ്പുകാര്‍ പറയുന്നത്. ബിജെപിക്ക് 100-102 സീറ്റുകള്‍ കിട്ടുമെന്നും അവര്‍ പറയുന്നു. അല്‍പ്പം സീറ്റുകള്‍ പ്രവചിക്കാന്‍ പ്രയാസമാണ്. ബിഎസ്പിയുടെയും ചില സ്വതന്ത്രരുടെയും സാന്നിധ്യമാണ് പ്രവചനാതീതമാക്കുന്നത്. രണ്ട് അഭിപ്രായങ്ങള്‍ ബിജെപി ജയിക്കുമെന്നാണ് ഒരുമാസം മുമ്പ് വരെ കരുതിയിരുന്നതെന്ന് ഭോപ്പാലിലെ പ്രമുഖ വാതുവെപ്പുകാരന്‍ പറയുന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തിയിട്ടുണ്ട്. ജനങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണച്ചേക്കാമെന്നും ഇയാള്‍ പറയുന്നു. മറിച്ച് ബിജെപി മുന്നേറിയെന്നും ഇഞ്ചോടിഞ്ച് മല്‍സരം നടക്കുമെന്നും പറയുന്നവരുമുണ്ട്. വാതുവെപ്പുകള്‍ ഇങ്ങനെ മിക്ക വാതുവെപ്പുകളും മണ്ഡലങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ്. ചിലര്‍ സംസ്ഥാനത്ത് ആര് ജയിക്കുമെന്ന് കാര്യത്തിലും ഒരുകൈ നോക്കുന്നുണ്ട്. ഓരോ സ്ഥലത്തെയും രാഷ്ട്രീയ സംഭവങ്ങളും പ്രാദേശിക നേതാക്കളുടെ ജനകീയതയും പ്രചാരണ രീതിയുമെല്ലാം അടിസ്ഥാനമാക്കിയാണ് ഇവര്‍ വാതുവെപ്പ് നടത്തുന്നത്.
 രാജസ്ഥാനിലെ വാതുവെപ്പുകാരുടെ പ്രധാന കേന്ദ്രമാണ് സിക്കാര്‍. 2013ല്‍ ഇവിടെ ഒരേ ശബ്ദമാണ് കേട്ടിരുന്നത്. ബിജെപി ജയിക്കുമെന്നത് മാത്രം. കോണ്‍ഗ്രസിനെ പിന്തുണച്ച് ബെറ്റ് വെക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുകയാണ്. ലക്ഷങ്ങളാണ് വാതുവെപ്പുകാര്‍ ഇതിനായി ചെലവഴിക്കുന്നത്. രാജസ്ഥാനില്‍ 130 സീറ്റ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് 130 സീറ്റ് വരെ നേടുമെന്നാണ് ഇത്തവണ ഫാലോഡിയിലെ വാതുവെപ്പുകാര്‍ പറയുന്നത്. ബിജെപിക്ക് 58 സീറ്റ് വരെ കിട്ടിയേക്കാമെന്നും ഇവര്‍ പറയുന്നു. ബുധനാഴ്ച വരെയുള്ള അഭിപ്രായമാണിത്. എന്നാല്‍ വെള്ളിയാഴ്ച പുതിയ വിവരങ്ങള്‍ വച്ച് രാഷ്ട്രീയ ട്രെന്‍ഡ്് മാറിയേക്കാമെന്നും വാതുവെപ്പുകാര്‍ പറയുന്നു.
Top