കെ സുധാകരനും വിഡി സതീശനുമെതിരായ കേസുകൾ; കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ സംഘർഷം; പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി

കാസര്‍ഗോഡ് : കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മാര്‍ച്ചില്‍ പരക്കെ സംഘര്‍ഷം. മലപ്പുറത്തും കാസര്‍ഗോഡും പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കാസര്‍ഗോഡ് എസ് പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കാസര്‍ഗോഡ് ഡിസിസി പ്രസിഡന്റിന്റെ തല പൊലീസ് അടിച്ചുപൊട്ടിച്ചെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. പ്രവര്‍ത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലി. നിലത്തുവീണുകിടന്ന പ്രവര്‍ത്തകരെ പോലും പൊലീസ് തല്ലിച്ചതയ്ക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. ശക്തമായ മഴയെ അതിജീവിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മലപ്പുറത്താണ് കൂടുതല്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക് പറ്റിയത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാസര്‍ഗോഡ് പ്രവര്‍ത്തകര്‍ ദേശീയ പാത ഉപരോധിക്കുകയാണ്. പ്രവര്‍ത്തകരെ പൊലീസ് തല്ലിച്ചതയ്ക്കുകയാണെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. പ്രകോപനമില്ലാതെയാണ് പൊലീസ് ലാത്തി വീശിയതെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ് പറഞ്ഞു.

Top