കര്‍ണാടകയില്‍ പരസ്യ പ്രചാരണത്തിന് വിരാമം, കോണ്‍ഗ്രസ് ബഹുദൂരം മുന്നില്‍

ബെംഗളൂരു: കര്‍ണാടകയില്‍ പരസ്യ പ്രചാരണത്തിന് ഇന്ന് വിരാമമിട്ടപ്പോൾ കോണ്‍ഗ്രസ് ബഹുദൂരം മുന്നിലെന്ന് വിലയിരുത്തൽ 120 നും 130 നും ഇടയിൽ സീറ്റ് നേടി കോൺഗ്രസ് വീണ്ടും അധികാരത്തിൽ എത്തുമെന്നാണ് വിലയിരുത്തൽ .പരസ്യ പ്രചാരണത്തിന് വിരാമം കുറിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, മന്‍മോഹന്‍ സിംഗ്, ഉമ്മന്‍ ചാണ്ടി, ഗുലാം നബി ആസാദ് തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസിന് വേണ്ടി രംഗത്തിറങ്ങിയിരുന്നു.

ബിജെപിയുടെ ഭാഗത്ത് പ്രധാന മന്ത്രി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, കേന്ദ്രമന്ത്രി സ്മൃതി ഇറാനി തുടങ്ങി വന്‍ നേതൃനിര തന്നെ ബിജെപിക്ക് വേണ്ടി രംഗത്തിറങ്ങിയിരുന്നു. എന്നാല്‍ ബി.ജെ.പി റാലികളില്‍ പൊതുവെ ജനസാന്നിധ്യം കുറവായിരുന്നു. പെട്രോള്‍ വില വര്‍ധന, അഴിമതി ആരോപണങ്ങള്‍, നോട്ട് നിരോധനം, ജി.എസ്.ടി എന്നിവ ചൂണ്ടിക്കാണിച്ച് ബി.ജെ.പിയെ പ്രതിരോധത്തിലാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ് നേതാക്കളെ വ്യക്തിഹത്യ ചെയ്തുകൊണ്ടാണ് ബി.ജെ.പിയുടെ പ്രചാരണം മുന്നോട്ട് പോയത്. സോണിയ ഗാന്ധിക്കെതിരെ വംശീയമായ പരാമര്‍ശങ്ങള്‍ അഴിച്ച് വിട്ടും രാഹുല്‍ ഗാന്ധിയെ പരിഹസിച്ചും സിദ്ധരാമയ്യ സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചും പ്രതിരോധം തീര്‍ക്കാന്‍ ബി.ജെ.പി ശ്രമിച്ചുവെങ്കിലും, പക്ഷെ ശക്തമായ മറുവാദങ്ങളുമായി കോണ്‍ഗ്രസ് ബി.ജെ.പിയുടെ ആരോപണങ്ങളെ നിലം തൊടീച്ചില്ല. സിദ്ധരാമയ്യക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണത്തിന് വക്കീല്‍ നോട്ടീസിലൂടെയാണ് സിദ്ധരാമയ്യ മറുപടി പറഞ്ഞത്, സോണിയ ഗാന്ധിയെ വ്യക്തിഹത്യ ചെയ്തപ്പോള്‍ യോഗി ആദിത്യനാഥിനെ കടന്നാക്രമിച്ച് കൊണ്ടാണ് കോണ്‍ഗ്രസ് മറുപടി പറഞ്ഞത്. വാക്‌പോരും ട്വിറ്റര്‍ പോരുമായിരുന്നു കര്‍ണാടക തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയത്. അതേസമയം വികസനവും ജനകീയ വിഷയങ്ങളും നേതാക്കളുടെ വാക്‌പോരില്‍ മുങ്ങിപ്പോയി.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നില്‍ക്കെ സെമി ഫൈനലെന്ന രീതിയിലാണ് ദേശീയ രാഷ്ട്രീയം കര്‍ണാടകയിലേക്ക് ഉറ്റുനോക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ ഭീമന്‍ പരാജയത്തിന് ശേഷം തുടര്‍ച്ചയായി പരാജയങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് പക്ഷെ ഏറ്റവും മികച്ച പ്രകടനമാണ് കര്‍ണാടകയില്‍ കാഴ്ച വെച്ചത്. മതേതര രാഷ്ട്രീയത്തിന്റെ അവസാനത്തെ തുരുത്ത് എന്ന നിലയിലാണ് മിക്ക നിക്ഷ്പക്ഷമതികളും കര്‍ണാടക തിരഞ്ഞെടുപ്പിനെ നോക്കിക്കണ്ടത്. യുവ കൂട്ടായ്മകള്‍ സംഘ്പരിവാറിനെതിരെ ശക്തമായ രാഷ്ട്രീയ പ്രചരണവുമായി രംഗത്ത് വന്നു എന്ന പ്രത്യേകതയും കര്‍ണാടക തിരഞ്ഞെടുപ്പിനുണ്ട്. എന്നും വ്യത്യസ്തതയുടെ രാഷ്ട്രീയം മുന്നോട്ട് വെച്ചാണ് കര്‍ണാടകയിലെ ജനങ്ങള്‍ രാജ്യത്തെ അത്ഭുതപ്പെടുത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന തിരഞ്ഞെടുപ്പിലും കര്‍ണാടക രാജ്യത്തിന് മാതൃകയാവുമോ എന്നാണ് തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. അഭിപ്രായ സര്‍വേ ഫലങ്ങളൊക്കെയും കോണ്‍ഗ്രസിനാണ് മുന്‍തൂക്കം പ്രവചിച്ചത്.

സംസ്ഥാന, ദേശീയ രാഷ്ട്രീയത്തിലെ കൊലകൊമ്പന്‍മാര്‍ അണിനിരന്ന റോഡ് ഷോകളോടെയായിരുന്നു കലാശക്കൊട്ട്. കോണ്‍ഗ്രസ്, ബിജെപി നേതാക്കളുടെ വാക്പോര് അവസാനദിനവും കരുത്തോടെ തുടര്‍ന്നു.അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 130 സീറ്റുകളെങ്കിലും നേടി ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്നു അമിത് ഷാ പ്രഖ്യാപിച്ചു . തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ചയാണു ബിജെപി ദേശീയാധ്യക്ഷൻ തന്നെ വിജയ പ്രതീക്ഷ മാധ്യമങ്ങളുമായി പങ്കുവച്ചത്.തൂക്കുസഭയല്ല എന്ന ഉറച്ച ആത്മവിശ്വാസം കോണ്‍ഗ്രസിന്. ഒറ്റയ്ക്കു ഭൂരിപക്ഷം നേടുമെന്ന് ബിജെപി. രാജ്യത്തിന്‍റെ കണ്ണ് കര്‍ണാടകയിലേക്കാണ്. ഇനി രണ്ടു രാത്രി കൂടി. ശനിയാഴ്ച കര്‍ണാടക വിധിയെഴുതും. മെയ് 13നാണ് കര്‍ണാടക വിധിയെഴുതുന്നത്, 15ന് ഫലം പുറത്ത് വരും.ഒരുമാസമായി ഞാന്‍ കർണാടക സംസ്ഥാനത്തിൽ 50,000 കിലോമീറ്ററാണ് സഞ്ചരിച്ചത്. തിരഞ്ഞെടുപ്പിൽ എത്ര സീറ്റുകളിൽ ബിജെപി ജയിക്കുമെന്നു മാധ്യമങ്ങൾ പലതവണ എന്നോടു ചോദിച്ചതാണ്. ഇന്ന് ബിജെപി പ്രവർത്തകരിൽ നിന്നു ലഭിച്ച പ്രതികരണങ്ങളിൽ നിന്നു എനിക്ക് ആത്മവിശ്വാസത്തോടെ പറയാനാകും. ഞങ്ങൾ 130, അതുമല്ലെങ്കിൽ അതിനു മുകളിലോ സീറ്റുകൾ നേടി അധികാരത്തിലെത്തും– അമിത് ഷാ പറഞ്ഞു.

രാവിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വാര്‍ത്താസമ്മേളനത്തോടെയായിരുന്നു കോണ്‍ഗ്രസ് പക്ഷത്തിന്‍റെ തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വര്‍ധിത ശക്തിയോടെ ആക്രമണം. മറുപടിയുമായി വൈകിട്ട് ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വാര്‍ത്താസമ്മേളനം.സിദ്ധരാമയ്യ സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ വിധിയെഴുതണമെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ പറഞ്ഞു. മോദിക്കെതിരെ ആഞ്ഞടിച്ച രാഹുൽ ഗാന്ധി യെഡിയൂരപ്പയുടെയും റെഡ്ഢി സഹോദരന്മാരുടെയും അഴിമതിയാണ് ഉയർത്തിക്കാട്ടിയത്.മേയ് 12 ന് ആണ് കർണാടകയിൽ 223 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. 2654 വോട്ടർമാർ മൽസരിക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ 15നും നടക്കും

Top