കോൺഗ്രസ് ‘കച്ചവടം ‘ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നടത്തും !..അതൃപ്തിയുമായി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി.

തിരുവനന്തപുരം:ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഭരിച്ചു മുടിപ്പിച്ച കേരളം എന്ന പേരും ‘കാറ്റും വെട്ടു മഞ്ഞ സംസ്കാരത്തിലും കൂടി കേരളത്തിലെ കോൺഗ്രസിനെ നാശത്തിന്റെ പടുകുഴിയിൽ എത്തിച്ച് എന്ന പരക്കെയുള്ള ആരോപണം വീണ്ടും ഉയരുന്നു.അധികാര സ്ഥാനങ്ങൾ നൽനിർത്താൻ ഇരുവരും വീണ്ടും കച്ചവടം ‘ധാരണയിലും സമവായത്തിനും നടത്തി എന്നാണ് ആരോപണം .കോൺഗ്രസ് ‘കച്ചവടം ‘ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടി ഒന്നിച്ച് നടത്തും !..സമവായത്തിലൂടെ കണ്ടെത്തി ധാരണ അണികളിൽ അടിച്ചേല്‍പ്പിക്കും എന്നാണ് റിപ്പോർട്ട് .പുതിയ കെപിസിസിയുടെ പുതിയ ഭാരവാഹികളെ സമവായത്തിലൂടെ കണ്ടെത്തുന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ ധാരണയാക്കി .ഇന്ന് ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യസമിതിയിലാണ് ഇക്കാര്യം സംബന്ധിച്ച് ധാരണയായത്. അടുത്ത മാസം അഞ്ചിന് മുന്‍പ് കെപിസിസി പുന:സംഘടന പൂര്‍ത്തിയാക്കണമെന്നാണ് രാഷ്ട്രീയകാര്യ സമിതിയില്‍ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം സമവായത്തിലൂടെയുള്ള തിരഞ്ഞെടുപ്പ് ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവെയ്പ്പായി മാറരുതെന്നും, കഴിവും പരിചയവുമുള്ളവരെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നും രാഷ്ട്രീയകാര്യസമിതിയില്‍ കെപിസിസി മുന്‍പ്രസിഡന്റ് വിഎം.സുധീരന്‍ വ്യക്തമാക്കി.ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നിയമനം നടത്തിയാല്‍ അത് പാര്‍ട്ടിയുടെ സര്‍വനാശത്തിലേക്കായിരിക്കും നയിക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പായി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടെ പ്രതിപക്ഷ നേതാവിനെതിരായി കെ.മുരളീധരന്‍ നടത്തിയ പ്രസ്താവന ഇന്ന് ചേര്‍ന്ന രാഷ്ട്രീയകാര്യസമിതിയില്‍ ഷാനിമോള്‍ ഉസ്മാനും പി.സി.ചാക്കോയും ഉന്നയിച്ചു.എന്നാല്‍ താന്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നും ഏത് സ്ഥാനമേറ്റെടുക്കാനും ഉമ്മന്‍ചാണ്ടി അനുയോജ്യനാണെന്ന് മാത്രമാണ് പറഞ്ഞതെന്നും മുരളീധരന്‍ വിശദീകരിച്ചു.

ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരാന്‍ യോഗ്യനാണെന്നായിരുന്നു നേരത്തെ കെ.മുരളീധരന്‍ പറഞ്ഞത്. പ്രവര്‍ത്തകരുടെ വികാരമാണ് താന്‍ പറഞ്ഞതെന്നും അസീസിന്റെ പ്രസ്താവനയിലെ വികാരം ഉള്‍ക്കൊള്ളുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.പ്രതിപക്ഷനേതൃപദവിയില്‍ രമേശ് ചെന്നിത്തലയുടെ കാര്യക്ഷമത ചോദ്യംചെയ്ത് ആര്‍എസ്പി സംസ്ഥാനസെക്രട്ടറി എ.എ.അസീസ് സംസാരിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മുരളീധരന്‍ തന്റെ അഭിപ്രായം പറഞ്ഞത്.അതേസമയം അസീസിന്റെ പ്രസ്താവന പിന്നീട് വിവാദമാകുകയും ചെയ്തു. ഉമ്മന്‍ചാണ്ടിയാണ് ചെന്നിത്തലയേക്കാള്‍ നല്ലത് എന്ന പരാമര്‍ശമാണ് അസീസിനെ കുടുക്കിയത്. സംഗതി വിവാദമായതോടെ അസീസ് പ്രസ്താവന പിന്‍വലിക്കുകയായിരുന്നു.

അതേസമയം കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ പുറത്തുവരുന്നതില്‍ തിരഞ്ഞെടുപ്പ് സമിതി അതൃപ്തി രേഖപ്പെടുത്തി. സമവായ ധാരണ പുറത്തുവരുന്നത് ശരിയല്ലെന്നും സീറ്റ് വീതംവയ്പ്പും ധാരണയും പുറത്തുപറയേണ്ടത് വരണാധികാരിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.സംഘടനാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് കോണ്‍ഗ്രസില്‍ സമവായം. പുതിയ കെ.പി.സി.സി പ്രസിഡന്റിനെ വേങ്ങര ഉപതിരഞ്ഞെടുപ്പിനു മുന്‍പ് തീരുമാനിക്കും. കെപിസിസി അംഗങ്ങളെ ഈ മാസം 20ന് മുന്‍പ് തീരുമാനിക്കാനും എ, ഐ ഗ്രൂപ്പ് നേതാക്കളുടെ യോഗത്തില്‍ തീരുമാനമായി.അതേസമയം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയോഗം ഇന്ദിരാഭവനില്‍ തുടങ്ങി. ലോക്‌സഭാ തെരഞ്ഞടുപ്പിനുള്ള മുന്നൊരുക്കങ്ങളും സംഘടനാതെരഞ്ഞെടുപ്പുമാണ് യോഗത്തിന്റെ ചര്‍ച്ചാവിഷയം.

Top