കോൺഗ്രസ് ഗ്രൂപ്പ് പോര് മുറുകുന്നു!പൊട്ടിത്തെറിച്ച് ചാക്കോ !കേരളത്തില്‍ നടന്നത് ഗ്രൂപ്പ് വീതം വെപ്പും നേതാക്കള്‍ക്ക് സങ്കുചിത താല്‍പര്യമെന്നും ചാക്കോ

തിരുവനന്തപുരം: വീണ്ടും കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പ് പോര് മറനീക്കി പുറത്തേക്ക് വരുന്നു മുതിർന്ന കോൺഗ്രസ് നേതാവായ പി.സി.ചാക്കോ കേരളത്തിലെ എ’ ഐ ഗ്രൂപ്പ് നേതാക്കൾക്ക് എതിരെ അതിശക്തമായ വിമർശനവുമായി രംഗത്ത് .സ്ഥാനാര്‍ഥി നിര്‍ണയത്തെ വിമര്‍ശിച്ച് പി.സി.ചാക്കോ. കേരളത്തില്‍ നടന്നത് ഗ്രൂപ്പ് വീതംവെപ്പെന്ന് വിമര്‍ശനം. നേതാക്കള്‍ക്ക് സങ്കുചിത താല്‍പര്യം. ഗ്രൂപ്പ് താല്‍പര്യത്തിനപ്പുറം ചിന്തിക്കുന്നില്ല. സ്ഥാനാര്‍ഥിനിര്‍ണയചര്‍ച്ചകള്‍ നടന്നത് പക്വമായ രീതിയിലല്ലെന്നും പി.സി.ചാക്കോ വിമര്‍ശിച്ചു.

വയനാട്ടില്‍ മല്‍സരിക്കാമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടില്ലെന്നും പി.സി.ചാക്കോ. ആരെങ്കിലും മറിച്ചുപറഞ്ഞിട്ടുണ്ടെങ്കില്‍ അത് വസ്തുതാപരമല്ല. ആദ്യം ക്ഷണിച്ചത് കര്‍ണാടകയാണ്. ആവശ്യങ്ങളോട് രാഹുല്‍ പ്രതികരിച്ചെന്ന് വിശ്വസിക്കുന്നില്ല. കേരളത്തിനും കര്‍ണാടകത്തിനും തമിഴ്‌നാടിനും ഒരുപോലെ സാധ്യതയുണ്ട്. വിശദമായി ആലോചിക്കാതെ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുന്ന കാര്യത്തില്‍ തീരുമാനം ഇന്നില്ല. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം നാളെ ചേരും. വയനാടിന്റെ കാര്യത്തില്‍ നാളെ തീരുമാനം പ്രതീക്ഷിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാഹുല്‍ മല്‍സരിച്ചാല്‍ എല്‍ഡിഎഫ് പിന്മാറുമോയെന്നും ചെന്നിത്തല ചോദിച്ചു.

വയനാടിന്റെ കാര്യത്തില്‍ തീരുമാനം നീട്ടരുതെന്ന് ഹൈക്കമാന്‍ഡിനോട് ചെന്നിത്തല. നാളത്തെ തിരഞ്ഞെടുപ്പ് സമിതിയില്‍ തീരുമാനമെടുക്കണമെന്ന് ആവശ്യം. വയനാട് സീറ്റിന്റെ കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും അന്തിമതീരുമാനമെടുക്കേണ്ടത് രാഹുല്‍ ഗാന്ധിയെന്നും ഉമ്മന്‍ ചാണ്ടി.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രാവിലെ പതിനൊന്നിന് നടത്താനിരുന്ന വാര്‍ത്താസമ്മേളനം റദ്ദാക്കി. ഇന്നലെയും രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ കേന്ദ്രനേതൃത്വം തയാറായിരുന്നില്ല. മല്‍സരിക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ക്ഷണമുണ്ടെന്നും രാഹുല്‍ ഗാന്ധി ഉചിതമായ തീരുമാനമെടുക്കുമെന്നും പാര്‍ട്ടി വക്താവ് രണ്‍ദീപ് സൂര്‍ജേവാല പറഞ്ഞു. അതേസമയം വയനാട്ടില്‍ ഡിസിസി മുന്നൊരുക്കള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ നേതൃയോഗം തുടങ്ങി.

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

Top