കേരളത്തിൽ ഇടത് തരംഗം-കള്ളവോട്ടിൽ മീണയ്ക്ക് പിണറായിടെ പിന്തുണ

തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതു തരംഗമെന്ന് ആവർത്തിച്ച് പിണറായി വിജയൻ. ഫലം വരുമ്പോൾ 2004 ആവര്‍ത്തിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. പല മണ്ഡലങ്ങളിലും ബിജെപി യുഡിഎഫിന് വോട്ട് മറിച്ചിട്ടുണ്ടെന്നും പിണറായി വിജയൻ ആരോപിച്ചു . കാസര്‍കോട്ടെ കള്ളവോട്ട് ആരോപണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഏക പക്ഷീയ നിലപാട് എടുത്തെന്ന് സിപിഎം വിമര്‍ശനം ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രിക്കതിൽ വ്യത്യസ്ത അഭിപ്രായമാണ്. ടിക്കാറാം മീണ പ്രവര്‍ത്തിക്കുന്നത് ചട്ട പ്രകാരമാണെന്ന് പിണറായി വിജയൻ പറ‍ഞ്ഞു .

നേരത്തെ സംസ്ഥാനത്ത് എല്‍ഡിഎഫ് തരംഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു മോദിയുടെ അത്ഭുത വോട്ടിങ് മെഷീന്‍ കേരളത്തിലും എത്തിയതായി സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു .വോട്ടിംഗ് മെഷീനില്‍ വ്യാപക ക്രമക്കേടുകളെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു കോടിയേരി. വോട്ട് രേഖപ്പെടുത്തിയ ശേഷം തന്നെ കണ്ട മാധ്യമങ്ങളോടാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്.സംഘടനാപരമായും രാഷ്ട്രീയപരമായും യു.ഡി.എഫ് തകർന്നു. ഇത്തരമൊരു മുന്നണിക്ക് എങ്ങനെ ജനങ്ങളെ നയിക്കാൻ സാധിക്കുമെന്നും,​ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിറുത്താൻ പോലും യു.ഡി.എഫിന് കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.ഇത്തവണ തീ പാറും2004 പോലെ ഒരു ഇടത് തരംഗം ഇത്തവണയും ഉണ്ടാകുമെന്നും കോടിയേരി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top