കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്സ് നേതാവില്‍ നിന്നും 120 കോടിയുടെ അനധികൃത സ്വത്ത് പിടിച്ചു; ആദായ നികുതി വകുപപിന്റെ റയിഡില്‍ കുടുങ്ങിയത് എം.എല്‍.എ എംടിബി നാഗരാജ്

ബംഗലുരു: കോണ്‍ഗ്രസ്സ് എംഎല്‍എയുടെ വീട്ടില്‍ നിന്ന് 120 കോടിയുടെ അനധികൃത സ്വത്ത് പിടിച്ചു. കര്‍ണ്ണാടകയിലെ ഹോസ്‌കൊട്ട് എംഎല്‍എ എംടിബി നാഗരാജിന്റെ വീട്ടില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത 10 കിലോ സ്വര്‍ണ്ണവും 1.10 കോടി രൂപയും പിടിച്ചെടുത്തത്. ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണോ കോടികളുടെ വെട്ടിപ്പ് പുറത്ത് വന്നത്. വ്യാഴാഴ്ച മുതലാണ് നാഗരാജിന്റെ സ്വത്ത് സമ്പാദനത്തില്‍ പരിശോധന നടത്താന്‍ തുടങ്ങിയത്.

വെളിപ്പെടുത്താത്ത സ്വത്തിന്റെ വിശദാംശങ്ങള്‍ രേഖകള്‍ സഹിതം ലഭിച്ചതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 560 ഏക്കറോളം സ്ഥലത്തിന്റെ 3500ഓളം രേഖകളും ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ കണ്ടെത്തി.എംഎല്‍എയും അനുയായികളും ചേര്‍ന്ന് അനധികൃതമായി സമ്പാദിച്ച സ്വത്ത് മുഴുവനും കണ്ടുകെട്ടിയിട്ടുണ്ട്.വിഷയത്തില്‍ എംഎല്‍എ നാഗരാജ് ഇനിയും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ മാസം സമാനമായി നടത്തിയ പരിശോധനയില്‍ കര്‍ണ്ണാടക മന്ത്രി രമേഷ് ജര്‍ക്കിഹോലി മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ ലക്ഷി ഹെബ്ബാല്‍ക്കര്‍ എ്നനിവരില്‍ നിന്നും 162 കോടി രൂപയുടെ സ്വത്ത് വിവരങ്ങളും 41 ലക്ഷം രൂപ പണമായും 12 കിലോയോളം സ്വര്‍ണ്ണവും പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top