ഗോവയില്‍ കോണ്‍ഗ്രസ് നാമാവശേഷമായി..!! ബിജെപിയിലെത്തിയ 10 എംഎല്‍എമാരും ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: രാജ്യത്താകമാനം കോണ്‍ഗ്രസിന്റെ അടിത്തറ ഇളകുകയാണ്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേയ്ക്ക് ഒഴുകുന്ന കാഴ്ച്ചയാണ് കാണുന്നത്. കര്‍ണ്ണാടകത്തിന് പിന്നാലെ ഗോവയിലാണ് 10 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബിജെപി പാളയത്തിലെത്തിയത്.

ബിജെപിയില്‍ ചേര്‍ന്ന ദോവയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഡല്‍ഹിയിലെത്തി. വ്യാഴാഴ്ച ഇവര്‍ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡയെയും കാണും. ഗോവയിലെ ബി.ജെ.പി. മുഖ്യമന്ത്രി പ്രമോദ് സാവന്തും എം.എല്‍.എമാര്‍ക്കൊപ്പം ഡല്‍ഹിയിലെത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗോവയിലെ പ്രതിപക്ഷ നേതാവായ ചന്ദ്രകാന്ത് കാവ്ലേക്കര്‍ ഉള്‍പ്പെടെയുള്ള 10 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് കഴിഞ്ഞദിവസം പാര്‍ട്ടിവിട്ട് ബി.ജെ.പിയില്‍ ചേക്കേറിയത്. ബുധനാഴ്ച വൈകിട്ട് ഇവര്‍ സ്പീക്കറെ നേരില്‍ക്കണ്ട് ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പാര്‍ട്ടിവിട്ട എം.എല്‍.എമാര്‍ ബി.ജെ.പി. ദേശീയ നേതാക്കളെ കാണാന്‍ ഡല്‍ഹിയിലേക്ക് പറന്നത്.

അതിനിടെ, പുതുതായി വന്ന എം.എല്‍.എമാര്‍ക്ക് വേണ്ടി മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമായ മറുപടി നല്‍കിയില്ല. ദേശീയ നേതാക്കളുമായുള്ള കൂടിക്കാഴ്ച വരെ ഇക്കാര്യത്തില്‍ തനിക്ക് ഒന്നുംപറയാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഗോവയിലെ 15 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 10 പേരാണ് കഴിഞ്ഞദിവസം കൂട്ടത്തോടെ ബി.ജെ.പി.യില്‍ ചേര്‍ന്നത്. ഇതോടെ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ അംഗസംഖ്യ അഞ്ചായി ചുരുങ്ങി. പുതുതായി 10 എം.എല്‍.എമാര്‍ കൂടിയെത്തിയതോടെ നേരത്തെ 17 എം.എല്‍.എമാരുണ്ടായിരുന്ന ബി.ജെ.പിയുടെ അംഗസംഖ്യ 27 ആയി ഉയരുകയും ചെയ്തു. 10 പേരും ഒരുമിച്ച് പാര്‍ട്ടിവിട്ടതിനാല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് കൂറുമാറ്റനിരോധന നിയമം ബാധകമാകില്ലെന്നാണ് സൂചന. നിലവില്‍ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ മൂന്ന് അംഗങ്ങളുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ഗോവയില്‍ ബി.ജെ.പി.യുടെ ഭരണം.

Top