ഇടുക്കിയില്‍ കോണ്‍ഗ്രസിന്റെ ചരമഗീതം എഴുതും ?കത്തോലിക്കരെ തഴഞ്ഞതില്‍ സഭ പ്രതിഷേധത്തില്‍ .എമിയും ജോര്‍ജിയും കളം വിട്ടതും കത്തോലിക്കാ സഭക്കിട്ട് പണികൊടുക്കാനുറച്ചതിലും നറുക്കു വീണത് ഇബ്രാഹിം കുട്ടിക്ക്

രാഷ്ട്രീയ ലേഖകന്‍

കട്ടപ്പന : ജാതിമത പരിഗണനയും ഗ്രൂപ്പ് സമവാക്യങ്ങളും നോക്കി കേരളത്തിലെ ഡിസിസി പുനസംഘടന നടത്തിയപ്പോള്‍ ലോട്ടറി അടിച്ചത് ഇടുക്കി ഡിസി സി പ്രസിഡണ്ടായി നിയമിതനായാ ഇബ്രാഹിം കുട്ടി കല്ലാറിന് .കത്തോലിക്ക സമുദായത്തില്‍ നിന്നുള്ള മുന്‍ യുവജന നേതാക്കളായ എമി സെബാസ്റ്റ്യനും ജോര്‍ജി ജോര്‍ജും രാഷ്ട്രീയ രംഗത്തുനിന്നും കളം മാറിയതും ഇടുക്കി ഡി.സി.സി പ്രസിഡണ്ടാകാന്‍ ന്യുനപക്ഷ സമുധായത്തില്‍നിന്നുള്ള ഇബ്രാഹിം കുട്ടിയെ പരിഗണികാന്‍ കാരണമായി.കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ പിന്തുണക്കാതിരുന്ന കത്തോലിക്കാ സഭക്കിട്ട് മധുരമായ പ്രതികാരം കൊടുക്കാനും എന്നാല്‍ ന്യുനപക്ഷത്തെ പിന്തുണക്കുന്നു എന്ന ചിന്തയുളവാക്കി കത്തോലിക്കനെ ഒഴിവാക്കിയ പേരിനുള്ള തിരച്ചിലും ഇടുക്കിയില്‍ ഇബ്രാഹിം കുട്ടി കല്ലാറിനു ഡി.സി സി പ്രസിഡണ്ടാകാന്‍ അവസരം ഒരുങ്ങുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

പി.ടി തോമസും സഭയുമായും കസ്തൂരി രംഗന്‍ വിഷയത്തിലും കര്‍ഷക ദ്രോഹത്തിനെതിരായ നടപടികളിലും ഇടുക്കിയിലെ കത്തോലിക്ക സഭ കോണ്‍ഗ്രസിന് എതിരായ നിലപാട് എടുത്തിരുന്നു.അതിനാല്‍ തന്നെ ഇടുക്കിയില്‍ ഇപ്പോള്‍ കത്തോലിക്ക സമുധായത്തെ ഒഴിവക്കിയത് സഭയോടുള്ള മധുര പ്രതികാരം ആണെന്നും പിന്നാമ്പുറ ചര്‍ച്ചയുണ്ട്. മത സമൂദായിക പരിഗണന കൊടുത്തു തന്നയാണ് 14 ഡി.സി സി പ്രസിഡണ്ടുമാരെ നിയമിച്ചത് എന്ന വാദം പൊളിയുന്നതാണ് ഇടുക്കിയിലെ ഇബ്രാഹിം കുട്ടിയുടെ നിയമനം .ഇടുക്കിയില്‍ 52 ശതമാനത്തോളം ഹിന്ദു സമുദായവും 44 ശതമാനത്തോളം ക്രിസ്ത്യാനികളും വെറും മൂന്നു ശതമാനത്തില്‍ താഴെ മാത്രം മുസ്ളിം മതവിശ്വാസികളുമാണ് ഉള്ളത് .കര്‍ഷകരും കര്‍ഷക മുന്നേറ്റങ്ങളും നടക്കുന്ന ഇവിടെ കോണ്‍ഗ്രസിന്റെ ശക്തി കത്തോലിക്കരുടെ പിന്തുണയായിരുന്നു.

ജോര്‍ജിയും എമി സെബാസ്റ്റ്യനും

ജോര്‍ജിയും എമി സെബാസ്റ്റ്യനും

ആ കത്തോലിക്കരെ വ്യക്തമായ ധാരണയോടെ തഴഞ്ഞു എന്നുള്ള വലിയ വികാരം ഇടുക്കിയില്‍ പ്രതിഷേധം ഉയരുന്നുണ്ട്. ലോകസഭാ തിരെഞ്ഞെടുപ്പില്‍ പി.ടി തോമസിന് സഭ എതിരായതും കോണ്‍ഗ്രസ് പരാജയപ്പെട്ടതും കത്തോലിക്കാ സഭയുടെ ഇടപെടല്‍ ആയിരുന്നു എന്നും കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പിലും കത്തോലിക്കാ സഭ കോണ്‍ഗ്രസിനെ തഴഞ്ഞു എന്ന കോണ്‍ഗ്രസ് വിലയിരുത്തലില്‍ സഭക്കിട്ട് മധുര പ്രതികാരം ആണ് കത്തോലിക്കനെ ഡിസിസി പ്രസിഡണ്ട് സ്ഥാനത്തു നിന്നും തഴഞ്ഞത് എന്നും ആരോപണം ഉണ്ട്.ഇടുക്കിയില്‍ ഇബ്രാഹിം കുട്ടി കല്ലാര്‍ ഡി.സി സി പ്രസിഡണ്ടായി വരാന്‍ അവസാന തീരുമാനത്തിനു പിന്നില്‍ എ.കെ ആന്റണിയുമാണ് .കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാന തീരുമാനം ആന്റണിയായതിനാല്‍ ഹൈക്കമാണ്ടിന് ഇതിനു പിന്നില്‍ പ്രത്യേക താല്‍പര്യം ഇല്ലതാനും .Dean-Kuriakose1_0

ഉമ്മന്‍ ചാണ്ടിയുടെ നോമിനി കത്തോലിക്കനായ ഡീന്‍ കുര്യാക്കോസിനെ തഴഞ്ഞത് ഇടുക്കി ജില്ലക്കാരന്‍ അല്ല എറണാകുളം കല്ലൂര്‍കാട് പഞ്ചായത്തുകാരന്‍ എന്ന സാങ്കേതികത്വത്തില്‍ പിടിച്ചാണ് എന്നും പറയപ്പെടുന്നു.യുവജന നേതാക്കള്‍ ആയിരുന്ന കത്തോലിക്കാ സമുദായത്തില്‍ നിന്നുണ്ടായിരുന്ന ആയ മുന്‍ കെ.എസ് യു പ്രസിഡണ്ട് എമി സെബാസ്റ്റ്യനും യൂത്ത് പ്രസിഡണ്ട് ജോര്‍ജിയും ഇപ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമാല്ലാത്തതും മുസ്ളിം സമുദായക്കാരനായ ഇബ്രാഹിം കുട്ടിക്ക് നറുക്കുവീഴാന്‍ കാരണമായി .എമി അയര്‍ലണ്ടിലും ജോര്‍ജി കോണ്‍ഗ്രസ് വിടുകയും ചെയ്തപ്പോള മുന്‍ ഡി.ഐ സിയുടെ സംസ്ഥാന യൂത്ത് പ്രസിഡണ്ട് ആയ ഇബ്രഹിം കുട്ടിയെ പിന്തുണക്കാന്‍ ആന്റണി തയ്യാറായി എന്നതും സഭക്കിട്ട് കൊടുത്ത മധുര പ്രതികാരം ആയി എന്നും ആരോപിക്കുന്നു.ആന്റണിയുടെ വിശ്വസ്ഥനായ പി.ടി .തോമസിനെ ഇടുക്കിയില്‍ നിന്നും ചുവടുപറിച്ചതില്‍ കത്തോലിക്കാ സഭയുടെ ഇടപെടാല്‍ ആയിരുന്നുപോലും .
ഓരോ ജില്ലയിലും ഗ്രൂപ്പും ജാതിയും സമവാക്യങ്ങളും പരിശോധിച്ചു ജില്ലാ പ്രസിഡന്റുമാരെ തീരുമാനിച്ചപ്പോള്‍ സീറോ മലബാര്‍ സഭയ്ക്കു അതിശക്തമായ സ്വാധീനമുള്ള പ്രദേശങ്ങളില്‍ പോലും സഭയെ പൂര്‍ണമായും തഴയുകയായിരുന്നുവെന്നാണ് ആരോപണം.എ ഗ്രൂപ്പിനും ഐ ഗ്രൂപ്പിനും നായര്‍ ഈഴവ മുസ്ലീം സഭകള്‍ക്കും പ്രാധാന്യം നല്‍കിയപ്പോഴാണ് സുറിയാനി ക്രിത്സ്യാനികളെ പൂര്‍ണ്ണമായി തഴഞ്ഞ് സഭയില്‍ നിന്നുള്ള ഒരു നേതാവിനെ പോലും ഒരു ജില്ലയുടെയും ചുമതല നല്‍കാതിരുന്നത്. ഇതേ തുടര്‍ന്നു സഭ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. യുഡിഎഫിനെയും കോണ്‍ഗ്രസിനെയും നിയമസഭാ തിരഞ്ഞെടുപ്പില്‍ മറ്റു മതങ്ങളും സമുദായങ്ങളും കൈവിട്ടപ്പോള്‍, സംരക്ഷിച്ചു നിര്‍ത്തിയത് കത്തോലിക്ക സഭയായിരുന്നു. ഈ സഭയെയാണ് കോണ്‍ഗ്രസ് നേതൃത്വം പൂര്‍ണമായി തഴഞ്ഞതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
കോട്ടയം, ഇടുക്കി, തിരുവനന്തപുരം, കൊല്ലം ,തൃശൂര്‍, ജില്ലകളിലാണ് സഭകള്‍ ശക്തമായിരിക്കുന്നത്. ഈ ജില്ലകളിലൊന്നും സഭയുടെ പ്രതിനിധികളെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേയ്ക്കു പരിഗണിച്ചതേയില്ല. ഇതുകൂടാതെ കോട്ടയം ജില്ലയില്‍ സഭയ്ക്കു വ്യക്തമായ സ്വാധീനമുള്ള സ്ഥലത്ത് ഉമ്മന്‍ചാണ്ടിയുടെ നോമിനിയും നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ജോഷി ഫിലിപ്പിനെയാണ് പ്രസിഡന്റായി നിയമിച്ചിരിക്കുന്നത്. മൂന്നു ശതമാനത്തില്‍ താഴെ മുസ്ലീം സമുദായംഗങ്ങള്‍ മാത്രമുള്ള ഇടുക്കി ജില്ലയില്‍ മുസ്ലീം വിഭാഗത്തിനാണ് പ്രസിഡന്റ് സ്ഥാനം നല്‍കിയിരിക്കുന്നത്. 14-dccക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ ഉടക്കി നില്‍ക്കുന്ന ഇടുക്കി ജില്ലയില്‍ ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കാതെ ന്യൂനപക്ഷ സമുദായത്തെ പ്രസിഡന്റ് സ്ഥാനത്തേയ്ക്കു പരിഗണിച്ചത് കോണ്‍ഗ്രസിനു തിരിച്ചടിയാവുമെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത് .

അതിനിടയില്‍ നിയുക്ത പ്രസിഡണ്ട് ഇബ്രാഹിം കുട്ടി കല്ലാറിനെതിരെ ഹൈക്കമാണ്ടിനു പരാതി അയച്ചതായും .റിപ്പോര്‍ട്ടുകളുണ്ട്.ഇടുക്കിയില്‍ ഡി.സി സി ലിസ്റ്റിലുണ്ടായിരുന്ന സേനാപതി രാജുവിനെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചു എന്നും ഒരു വിഭാഗം ആരോപിക്കുന്നു.മണിയാശാന്‍ വിജയിച്ചതും നിസാര വോട്ടിനാണെന്നും ഇവിടെയും കാലുവാരല്‍ നടന്നു എന്നും അതിനു പിന്നിലും ഇബ്രാഹിം കുട്ടി ആണെന്നും ആരോപണം ഉണ്ട്.ഇത്തരക്കാരെ ഡി.സി സി പ്രസിഡണ്ട് ആക്കിയതോടെ ഇടുക്കിയില്‍ കോണ്‍ഗ്രസിന്റെ അവസാനം കുറിക്കുമെന്നും പരാതിയില്‍ പരാമര്‍ശം ഉണ്ടുപോലും . എന്തായാലും ഇടുക്കിയില്‍ കത്തോലിക്കരെ തഴഞ്ഞതില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ പ്രതിഭലനം ഉണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.

Top