ന്യുഡൽഹി : മുസ്ലിം വോട്ട് മാത്രം ലക്ഷ്യം വെച്ച് പൗരത്വ ഭേദഗതി നിയത്തിനെതിരെ സമരം ചെയ്യുന്ന സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും കനത്ത പ്രഹരം നൽകിക്കൊണ്ട് കോൺഗ്രസ് സീനിയർ നേതാവ് ജയറാം രമേശ് !കോണ്‍ഗ്രസ് പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുക്കരുതെന്ന് ജയറാം രമേശ് പറഞ്ഞു .മോദിയും അമിത് ഷായും അതിശക്തരെന്നും അവരോട് പോരാടാൻ കോൺഗ്രസ് വ്യക്തിത്വങ്ങൾക്ക് കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു പ്രതിപക്ഷ പാര്‍ട്ടികള്‍ പൗരത്വ സമരങ്ങളില്‍ നിന്ന് ഒരു വിട്ട് നില്‍ക്കണമെന്നും ജയറാം രമേശ്. കോണ്‍ഗ്രസിനും കൂടിയുള്ള അദ്ദേഹത്തിന്റെ നിര്‍ദേശമാണിത്. ജനകീയ പ്രക്ഷോഭമാണ് ഇപ്പോള്‍ സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ സമരങ്ങളില്‍ നടക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ അത് തട്ടിയെടുക്കാന്‍ ശ്രമിക്കരുതെന്നും ജയറാം രമേശ് പറഞ്ഞു. അതേസമയം പ്രസ്താവന കോണ്‍ഗ്രസ് നേതൃത്വത്തെ അമ്പരിപ്പിച്ചിരിക്കുകയാണ്.
അതേസമയം കോണ്‍ഗ്രസില്‍ നേതാക്കളുടെ വ്യക്തിപരമായ പിടിവാശികളും ആഗ്രഹങ്ങളും മാറ്റിവെച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ മുന്നോട്ട് പോകാന്‍ സാധിക്കൂ എന്നും ജയറാം രമേശ് വ്യക്തമാക്കി. മുതിര്‍ന്ന നേതാക്കള്‍ ഒരു പ്രായം കഴിഞ്ഞാല്‍ യുവ നേതാക്കളെ വളര്‍ത്തി കൊണ്ടുവരാനും അവര്‍ ഉപദേശങ്ങള്‍ നല്‍കാനും തയ്യാറാവണം. അവരെ ഇല്ലാതാക്കാന്‍ സീനിയര്‍ നേതാക്കള്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനെ വളര്‍ത്താന്‍ ഒരു വ്യക്തിക്ക് സാധിക്കില്ല. കൂട്ടായ പ്രവര്‍ത്തനമാണ് പാര്‍ട്ടി നടത്തേണ്ടത്. എല്ലാവര്‍ക്കും പാര്‍ട്ടിയില്‍ ഉന്നത സ്ഥാനങ്ങളില്‍ എത്തണമെന്ന് ആഗ്രഹമുണ്ടാവും. പക്ഷേ അതെല്ലാം മാറ്റിവെക്കണം. കോണ്‍ഗ്രസിനെ ശക്തമാക്കുക എന്ന ലക്ഷ്യം മാത്രമായിരിക്കണം മുന്നിലെന്നും രമേശ് പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേന്ദ്രത്തില്‍ മാത്രമല്ല, പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് അധികാരം നഷ്ടമായി. ചിലയിടത്ത് മാത്രമാണ് ചെറിയ തോതില്‍ കുതിപ്പ് ഉണ്ടായത്. പക്ഷേ ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ അതിശക്തരായവര്‍ക്കെതിരെയാണ് കോണ്‍ഗ്രസ് പോരാടുന്നത്. അടല്‍ ബീഹാരി വാജ്‌പേയ്, എല്‍കെ അദ്വാനി എന്നിവരുമായി മത്സരിക്കുന്നത് വ്യത്യസ്തമാണ്. അതുപോലെയല്ല നരേന്ദ്ര മോദിയോടും അമിത് ഷായോടും മത്സരിക്കുന്നതെന്നും ജയറാം രമേശ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ എന്താണ് പറയുന്നതെന്ന് കൃത്യമായി ആലോചിക്കണം. ബിജെപി ധ്രുവീകരണമുണ്ടാക്കാനും വര്‍ഗീയപരമായി കാര്യങ്ങളെ മാറ്റാനും ശേഷിയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ പ്രക്ഷോഭത്തെ അതിന്റെ വഴിക്ക് വിടാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാവണം. ഇത് സര്‍ക്കാരിനോടുള്ള ജനങ്ങളുടെ എതിര്‍പ്പില്‍ നിന്നാണ് വരുന്നത്. ചില വിഷയങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടാന്‍ പാടില്ല. കോണ്‍ഗ്രസിന് ചെയ്യാന്‍ പറ്റുന്നത് ചെയ്യുന്നുണ്ട്. പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സിഎഎയ്‌ക്കെതിരെ പ്രമേയം പാസാക്കി. ഇതെല്ലാം ജനാധിപത്യമായ മാര്‍ഗമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ പാര്‍ലമെന്റിലാണ് പ്രതിഷേധിക്കേണ്ടത്. കോടതിയെയും സമീപിച്ചിട്ടുണ്ടെന്നും ജയറാം രമേശ് പറഞ്ഞു.Senior Congress leader Jairam Ramesh has said that the Congress party should lead an agitation on the economic crisis gripping the country and not on Citizenship (Amendment) Act (CAA)/National Population Register (NPR) as people see it as a Hindu-Muslim issue and added that the party should not allow the society to be polarized.