പ്രധാന മന്ത്രി നരേന്ദ്രമോദിയെ താഴെയിറക്കാന്‍ കേണ്‍ഗ്രസ് പാകിസ്ഥാനില്‍ ഫേസ്ബുക്കിലൂടെപ്രചരണം നടത്തുന്നതായി ബിജെപി ആരോപിക്കുന്നു. ഇത്തരത്തിലുള്ള ഫേസ്ബുക്ക് പരസ്യങ്ങള്‍ കോണ്‍ഗ്രസ് സ്‌പോണ്‍സര്‍ ചെയ്യുന്നതായാണ് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ പറയുന്നത്. ”രാജ്യം രക്ഷിക്കൂ, മോദിയെ മാറ്റൂ” എന്ന തലക്കെട്ടോടെ കോണ്‍ഗ്രസ് ഒഫീഷ്യല്‍ പേജ് പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതിന്റെ ഫോട്ടാകളും വീഡിയോകളും മാളവ്യ തെളിവായി കാണിക്കുകയും ചെയ്തു.
ഫേസ്ബുക്കില്‍ വിവിധ പേജുകള്‍ക്ക് പണമടച്ച് പേജോ പേജില്‍ വരുന്ന പോസ്റ്റുകളോ പ്രൊമോട്ട് ചെയ്യാന്‍ കഴിയുമെന്നും അങ്ങനെ ചെയ്യുമ്പോള്‍ അവരാഗ്രഹിക്കുന്ന ഒരു കൂട്ടം ഓഡിയന്‍സിന് അവരാഗ്രഹിക്കുന്ന പോസ്റ്റുകള്‍ പെട്ടന്ന് കാണാനും കൂടുതല്‍ തവണ കാണാനും കഴിയമെന്നും വീഡിയോയില്‍ മാളവ്യ പറയുന്നുണ്ട്.
Video recording of Congress’s official page where it can be seen that they are running ‘मोदी हटाओ’ campaign in Pakistan. pic.twitter.com/yny5P2VVMN
— Amit Malviya (@amitmalviya) October 18, 2018
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസ് പാകിസ്ഥാനുമായി കൈകോര്‍ക്കുന്നുവെന്നും ആരോപണമുയരുന്നുണ്ട്. ഇതാദ്യമായല്ല മോദിയെ താഴ്ത്തിക്കെട്ടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതിന് മുമ്പ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചതും ഇതിന് വേണ്ടിയാണ്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായിട്ടാണെങ്കില്‍ പോലും ഒരു പാര്‍ട്ടി ഇങ്ങനെ ചെയ്യുന്നതിനെ ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം പറയുന്നു.