അമേഠിയിലും റയ്ബറേലിയിലും കോൺഗ്രസിന് കനത്ത പരാജയം

കോണ്‍ഗ്രസിന്റെ തട്ടകമായിരുന്ന അമേഠിയിലും റയ്ബറേലിയിലും പാര്‍ട്ടി കനത്ത പരാജയം നേരിടുന്നു. അമേഠിയില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ മഹാരാജി പ്രജാപതിയാണ് ലീഡ് ചെയ്യുന്നത്.

തൊട്ടുപിന്നിലായി ഇപ്പോഴത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന സഞ്ജയ് സിംഗുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാകട്ടെ മണ്ഡലത്തിന് പുറത്ത് നിന്നുള്ള ആശിഷ് ശുക്ലയായിരുന്നു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് കനത്ത പരാജയമാണ് അമേഠിയില്‍ നേരിടേണ്ടി വന്നത്. 15 വര്‍ഷം ഭരിച്ച മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി തോറ്റത് ബിജെപിയുടെ സ്‌മൃതി ഇറാനിയോടായിരുന്നു.

ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായി രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും നേരിട്ട് പ്രചാരണത്തിന് ഇറങ്ങിയെങ്കിലും അതിലൊന്നും ജനങ്ങളുടെ മനസ് മാറ്റാന്‍ കഴിഞ്ഞില്ലെന്നാണ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. സോണിയ ഗാന്ധിയുടെ മണ്ഡലമായിരുന്ന റായ്‌ബറേലിയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്.

റായ്ബറേലിയില്‍ അദിതി സിംഗും ഹര്‍ചന്ദപൂറില്‍ രാകേഷ് സിംഗുമാണ് അന്ന് ജയിച്ചത്. പക്ഷേ,​ ഇത്തവണ ഇരുവരും ബിജെപി ചിഹ്നത്തിലാണ് മത്സരിക്കുന്നതെന്നൊരു കൗതുകം കൂടിയുണ്ട്. ഇരുവരും വ്യക്തമായ ലീഡ് ഉയര്‍ത്തുന്നുണ്ട്.

Top