തെലങ്കാനയില്‍ തിളങ്ങാനാകാതെ കോണ്‍ഗ്രസ്; മഹാകുട്ടാമി പിന്നിലായതില്‍ നിരാശ

ഹൈദരാബാദ്: രാജ്യത്ത് കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നു. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ തെലങ്കാനയില്‍ കോണ്‍ഗ്രസിന് മങ്ങലേറ്റു. ആദ്യ ഘട്ടങ്ങളില്‍ മുന്നേറ്റം നടത്തിയിരുന്ന മഹാകുട്ടാമി വോട്ടെണ്ണല്‍ പുരോഗമിക്കുംതോറും താഴേക്ക് വരികയായിരുന്നു. ടിആര്‍എസ് മഹാകുട്ടാമി സഖ്യത്തെ ബഹുദൂരം പിന്നിലാക്കി കുതിപ്പ് നടത്തുകയും ചെയ്തു.
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തെലുങ്ക് ദേശം (ടിഡിപി), തെലങ്കാന ജനസമിതി (ടിജെഎസ്) സിപിഐ ചേര്‍ന്ന സഖ്യമാണ് മഹാകൂട്ടാമി. എന്‍ഡിഎ സഖ്യം വിട്ട് പുറത്ത് വന്ന് ടിഡിപിയുമായി കോണ്‍ഗ്രസ്സ് സഖ്യത്തില്‍ എത്തിയതോടെ വിശാല പ്രതിപക്ഷ സഖ്യത്തിലേക്കുള്ള ചൂണ്ടുപലകയായി വിലയിരുത്തിയിരുന്നു.

വര്‍ഷങ്ങളോളം ബന്ധവൈരികളായ ടിഡിപിയുമായി കോണ്‍ഗ്രസ് സഖ്യം ചേര്‍ന്നെങ്കിലും താഴെക്കിടയിലെ അണികള്‍ക്കിടയില്‍ ഈ ഐക്യം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല എന്ന സൂചനയാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. വാക്ക് തര്‍ക്കങ്ങളും വാദപ്രതിവാദങ്ങളും തിരഞ്ഞെടുപ്പ് പ്രചരണത്തെ പ്രതികൂലമായി ബാധിച്ചെന്ന് വേണം കണക്കാക്കാന്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top