കർണാടക കോണ്‍ഗ്രസ് പിടിക്കും.ഡികെ ശിവകുമാറും സിദ്ധരമാമയ്യയും തോളോട് തോൾ. വന്‍ ആത്മവിശ്വാസത്തില്‍ നേതാക്കള്‍, ബിജെപിക്ക് ആശങ്ക.തിരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം

ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ഇത്തവണ കോൺഗ്രസ് വിജയം കൊയ്യും .കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധരമാമയ്യ എന്നിവർ ചിട്ടയായ പ്രവർത്തനത്തിലാണ് ഇത്തവണ ജനം ബിജെപിക്ക് എതിരാണ് .ശിവകുമാരിൽ ജനങ്ങൾക്ക് വിശ്വവും കൂടി വരികയാണ് .അതിനാൽ വിജയം സുനിച്ചതമാണ് എന്നാണു വിലയിരുത്തൽ .

ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിൽ നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളും പ്രധാന വാര്‍ത്തകളും, വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക. https://chat.whatsapp.com/BWhR8MIlMVH34U29ew6poq

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ലെങ്കിലും സ്ഥാനാർത്ഥികളെയടക്കം കണ്ടെത്തി ഓരോ മണ്ഡലവും കേന്ദ്രീകരിച്ചുകൊണ്ടുളള പ്രവർത്തനമാണ് പാർട്ടി നടത്തി വരുന്നത്. മുഖ്യമന്ത്രി കസേരയ്ക്കായി കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധരമാമയ്യ എന്നിവർ പരിശ്രമത്തിലാണെങ്കിലും യാതൊരു വിധത്തിലുള്ള വിഭാഗീയ പ്രവർത്തനങ്ങളും പാടില്ലെന്ന കടുത്ത മുന്നറിയിപ്പ് നേതൃത്വം നല്‍കി കഴിഞ്ഞു.

കർണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കർണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് സിദ്ധരാമയ്യ അവകാശപ്പെടുന്നത്. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ബിജെപിയുടെ കേന്ദ്ര നേതാക്കളും മന്ത്രിമാരും സംസ്ഥാനത്ത് ഇടയ്ക്കിടെ സന്ദർശനം നടത്തുന്നുണ്ട്. അമിത് ഷായും കൂട്ടരും നൂറാം തവണ സംസ്ഥാനം സന്ദർശിച്ചാലും തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 100 ശതമാനം വിജയിക്കുമെന്നും സിദ്ധരാമയ്യ വ്യാഴാഴ്ച ബെംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനുവരി 27, 28 തീയതികളിൽ രണ്ട് ദിവസങ്ങളിലായി ഹുബ്ബാലിയിലും ബെലഗാവിയിലും സന്ദർശനം നടത്താനിരിക്കെയാണ് സിദ്ധരാമയ്യയുടെ അവകാശ വാദം. കർണാടകയിൽ വീണ്ടും അധികാരത്തിലെത്താൻ ലക്ഷ്യമിട്ട് ബി ജെ പിയും സംസ്ഥാനത്തുടനീളമുള്ള ബൂത്ത് കമ്മിറ്റികളെ ശക്തിപ്പെടുത്തുകയും പുനഃസംഘടിപ്പിക്കുകയും ചെയ്തുകൊണ്ട് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ദക്ഷിണേന്ത്യയിലേക്കുള്ള പാർട്ടിയുടെ കവാടമായാണ് കർണാടകയെ ബി ജെ പി കണക്കാക്കുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഭരണം നഷ്ടപ്പെടുന്നത് ലോക്സഭ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് കൂടുതല്‍ സീറ്റ് നേടാനുള്ള പാർട്ടിയുടെ മോഹങ്ങള്‍ക്കുള്‍പ്പടെ തിരിച്ചടിയാവും. സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഭരണവിരുദ്ധ വികാരാണ് ബി ജെ പിയെ അലട്ടുന്ന പ്രധാന കാര്യം.

തിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി ജനുവരി 2 മുതൽ ജനുവരി 12 വരെ ഒരു ‘ബൂത്ത് വിജയ് റാലി’ സംഘടിപ്പിച്ച ബി ജെ പി ഈ സമയത്ത് ഓരോ ബൂത്തിലും കുറഞ്ഞത് 25 വീടുകളിൽ പാർട്ടി പതാകകൾ ഉയർത്തിയെന്നാണ് പ്രമുഖ നേതാവിനെ ഉദ്ധരിച്ച ദ മിന്റ് റിപ്പോർട്ട് ചെയ്യുന്നത്. ബൂത്ത് വിജയ് റാലിക്ക് പുറമെ ജൻ സ്പന്ദൻ യാത്രയും ബി ജെ പി നടത്തുന്നുണ്ട്. ബി ജെ പി.യുടെ സംസ്ഥാന തലവനാണ് യാത്ര നയിക്കുന്നത് കൂടാതെ പാർട്ടിയുടെ സംസ്ഥാന ചുമതലയുള്ളയാളും പങ്കെടുക്കും.

കർണാടക തിരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം ബാക്കി നിൽക്കെ, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും ലക്ഷ്യമിട്ട് സംസ്ഥാനത്ത് വിജയിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടക്കുന്നുണ്ടെന്ന് ബിജെപി വൃത്തങ്ങൾ അറിയിക്കുന്നു. “മാർച്ചിൽ എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് വിജ്ഞാപനം നടത്താം, ഇപ്പോൾ മന്ത്രിസഭാ പുനഃസംഘടനയിലേക്ക് പോകുന്നതിൽ അർത്ഥമില്ല. എന്നിരുന്നാലും, മുഖ്യമന്ത്രി ഒരു പേര് (മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന്) കേന്ദ്ര നേതൃത്വത്തോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അന്തിമ തീരുമാനം ഉടന്‍ തന്നെയുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു,” നേതാവ് കൂട്ടിച്ചേർത്തു

Top