ടികെയും കോൺഗ്രസിനെ കൈവിടുന്നു ?കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ! ഉപതിരഞ്ഞെടുപ്പില്‍ പാർട്ടിയിൽ തനിക്ക് വലിയ റോളില്ല

ബാഗ്ലൂർ :കോൺഗ്രസിന്റെ അതിശക്തമായ നേതാവായിട്ടാണ് ഡികെ ശിവകുമാര്‍ എന്ന നേതാവിനെ വിശേഷിപ്പിക്കുന്നത്.ആ ഡി.കെ ഇപ്പോൾ കോൺഗ്രസിനെ കൈവിടുന്നതായി സൂചന .കോൺഗ്രസ് പാർട്ടിയെ ഞെട്ടിക്കുന്ന സൂചനകളാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത് .പ്രതിസന്ധി ഘട്ടങ്ങളില്ലെല്ലാം പാര്‍ട്ടിയെ കരകയറ്റിയ നേതാവ് എന്നത് കൊണ്ട് കൂടിയാണ് ഡികെയ്ക്ക് ഇങ്ങനെയൊരു പേര് ലഭിച്ചതും. കോണ്‍ഗ്രസിനെ സംബന്ധിച്ച് കര്‍ണാടകത്തില്‍ ഡിസംബര്‍ 5 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് വലിയൊരു ‘പ്രതിസന്ധി’യാണ്, ഒരു തരത്തില്‍ അഭിമാന പോരാട്ടാം. കൂറുമാറിയ നേതാക്കള്‍ തന്നെ ബിജെപി സ്ഥാനാര്‍ത്ഥികളായി തിരഞ്ഞെടുപ്പില്‍ എത്തുമ്പോള്‍ ഡികെ ശിവകുമാര്‍ തന്നെ അവര്‍ക്കെതിരായ പോരാട്ടം നയിച്ച് പാര്‍ട്ടിയെ ഒരിക്കല്‍ കൂടി പ്രതിസന്ധി ഘട്ടത്തില്‍ നിന്നും കരകയറ്റുമെന്നായിരുന്നു പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. എന്നാല്‍ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ തനിക്ക് പ്രത്യേകിച്ച് റോളൊന്നുമില്ലെന്നാണ് ഡികെ ശിവകുമാര്‍ പറയുന്നത്.

ഡികെയുടെ ജയില്‍ വാസം കോണ്‍ഗ്രസ് നേതൃത്വത്തിന് കനത്ത തിരിച്ചടിയായിരുന്നു നല്‍കിയത്. എന്നാല്‍ ജാമ്യം ലഭിച്ച് ഡികെ പുറത്തെത്തിയതോടെ പ്രവര്‍ത്തകരും നേതാക്കളും ആവേശത്തിലായി. ഉപതിരഞ്ഞെടുപ്പിന് മുന്‍പ് ഡികെയ്ക്ക് സുപ്രധാന പദവികള്‍ വരെ ലഭിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. എന്നാല്‍ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ തനിക്ക് വലിയ റോളില്ലെന്നാണ് ഡികെ ഇപ്പോള്‍ പ്രതികരിച്ചിരുന്നത്. തന്നെ അധിക ചുമതലകള്‍ ഒന്നും നേതൃത്വം ഏല്‍പ്പിച്ചിട്ടില്ലെന്നും ബെംഗളൂരവില്‍ മാധ്യമങ്ങളോട് ഡികെ പറഞ്ഞു. ഇപ്പോഴത്തെ നിയമനടപടികള്‍ പരിഗണിച്ചാകും പാര്‍ട്ടി അത്തരമൊരു തിരുമാനം എടുത്തതെന്നായിരുന്നു ഡികെയുടെ പ്രതികരണം.

എന്നാല്‍ പാര്‍ട്ടി തന്നെ ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ഭംഗിയായി പൂര്‍ത്തിയാക്കുമെന്നും ഡികെ വ്യക്തമാക്കി.യശ്വന്ത്പൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതെല്ലാം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും കെപിസിസി അധ്യക്ഷനും ചേര്‍ന്നാണ് തിരുമാനിച്ചതെന്നായിരുന്നു ഡികെയുടെ മറുപടി. ചില കാരണങ്ങള്‍ കൊണ്ട് തനിക്ക് പാര്‍ട്ടിയുടെ നിര്‍ണായകമായ പല യോഗങ്ങളിലും പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ എല്ലാം വിജയിക്കും എന്ന് മാത്രമാണ് തനിക്ക് ഇപ്പോള്‍ പറയാനുള്ളതെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. വൊക്കാലിംഗ വോട്ടുകള്‍ ഡികെ ശിവകുമാറിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് ഉപതിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചുവരവിന് കളമൊരുങ്ങുമെന്ന വിലയിരുത്തല്‍ ഉണ്ടായിരുന്നു. ഡികെ ശിവകുമാറിന്‍റെ അറസ്റ്റോടെ കര്‍ണാടകത്തിലെ പ്രബല സമുദായമായ വൊക്കാലിംഗ സമുദായത്തിന്‍റെ വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമാകുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top