മധ്യപ്രദേശില്‍ സിന്ധ്യയും ,കർണാടകയിൽ ഡികെ ശിവകുമാറും കോണ്‍ഗ്രസ് അധ്യക്ഷരാവും!വമ്പൻ പൊളിച്ചെഴുത്തുമായി കോൺഗ്രസ് !!

ഭോപ്പാല്‍: മധ്യപ്രദേശിൽ ജോതിരാദിത്യ സിന്ധ്യയും കർണാടകയിൽ ഡികെ ശിവകുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷരാകും എന്ന് സൂചന .കോൺഗ്രസിനെ അടിമുടി മാറ്റാനുള്ള നീക്കത്തിലാണ് പാർട്ടി .മധ്യപ്രദേശിൽ സിന്ധ്യ തന്റെ ശക്തി പൂര്‍ണമായും ഉപയോഗിച്ചാണ് ഇപ്പോള്‍ അധ്യക്ഷ സ്ഥാനത്തെത്താന്‍ പോകുന്നത്. നേരത്തെ തന്നെ അധ്യക്ഷനാക്കിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന മുന്നറിയിപ്പും സിന്ധ്യ നല്‍കിയിരുന്നു. നിരവധി പ്രവര്‍ത്തകരും അദ്ദേഹത്തോടൊപ്പം പാര്‍ട്ടി വിടാന്‍ സജ്ജമായിരുന്നു. സമ്മര്‍ദ തന്ത്രം വേണ്ടെന്ന സോണിയാ ഗാന്ധിയുടെ മുന്നറിയിപ്പ് പോലും സിന്ധ്യയുടെ ഭീഷണിയില്‍ വീണുപോയി. എംഎല്‍എമാരും പാര്‍ട്ടി വിടാന്‍ തയ്യാറായിരുന്നു. 25 എംഎല്‍എമാര്‍ പാര്‍ട്ടി വിടുമെന്നായിരുന്നു മുന്നറിയിപ്പ്.മാസങ്ങള്‍ നീണ്ട സമ്മര്‍ദ തന്ത്രം അനുകൂലമാക്കിയെടുത്ത് ജോതിരാദിത്യ സിന്ധ്യ. മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹം എത്താനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

നിരവധി എതിര്‍പ്പുകള്‍ നേരിട്ടെങ്കിലും ഒടുവില്‍ ഒറ്റക്കെട്ടായി പാര്‍ട്ടി അദ്ദേഹത്തെ പിന്തുണയ്ക്കുകയായിരുന്നു. ഇനി അദ്ദേഹത്തിന് മുന്നിലുള്ള ഏക വെല്ലുവിളി ദിഗ് വിജയ് സിംഗാണ്. അദ്ദേഹത്തെ എങ്ങനെ നിയന്ത്രിക്കുമെന്ന വിഷമത്തിലാണ് കോണ്‍ഗ്രസും.കമല്‍നാഥിന് അടക്കം സിന്ധ്യ വരുന്നതിനോട് എതിര്‍പ്പില്ല. വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ അടക്കം കോണ്‍ഗ്രസ് സംസ്ഥാനത്ത് കരുത്ത് കാട്ടാന്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കണമെന്നാണ് കമല്‍നാഥിന്റെ ആവശ്യം. അതേസമയം പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ ദിഗ് വിജയ് സിംഗിനെ കാണാനിരിക്കുകയാണ് സിന്ധ്യ. നേരിട്ട് പറഞ്ഞ് തീര്‍ക്കാമെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം. ഇത് പാര്‍ട്ടിക്ക് ഗുണം ചെയ്യും.


കമല്‍നാഥ് സിന്ധ്യയെ സംസ്ഥാന അധ്യക്ഷനാക്കുന്നതിനോട് നേരത്തെ എതിര്‍പ്പ് അറിയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനവും അധ്യക്ഷ സ്ഥാനവും വഹിക്കുന്നത് ഗുണകരമാകില്ലെന്നാണ് കമല്‍നാഥ് നേതൃത്വത്തോട് പറഞ്ഞത്. ഇതോടെ സിന്ധ്യയെ തിരഞ്ഞെടുക്കാനാണ് തീരുമാനം. അടുത്ത് പത്ത് ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകും. ഔദ്യോഗികമായി സിന്ധ്യയെ തീരുമാനിച്ചിട്ടില്ലെന്നാം പാര്‍ട്ടിയുടെ വിശദീകരണം. എന്നാല്‍ അദ്ദേഹമാണ് മത്സരത്തിന്റെ മുന്‍നിരയിലുള്ളത്.

സോണിയാ ഗാന്ധിയെ കഴിഞ്ഞ ആഴ്ച്ച സിന്ധ്യ ദില്ലിയിലെത്തി കണ്ടിരുന്നു. അധ്യക്ഷ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള കൂടിക്കാഴ്ച്ചയായിരുന്നു ഇത്. നേരത്തെ സിന്ധ്യ പുതിയ പാര്‍ട്ടി ഉണ്ടാക്കുമെന്നും ഇല്ലെങ്കില്‍ ബിജെപിയില്‍ ചേരുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. നേരത്തെ ട്വിറ്റര്‍ ബയോ പൊതു സേവകന്‍, ക്രിക്കറ്റ് പ്രേമി എന്നിങ്ങനെ മാറ്റിയതും കോണ്‍ഗ്രസ് നേതൃത്വത്തില്‍ അമ്പരപ്പുണ്ടാക്കിയിരുന്നു. ഇത് സിന്ധ്യ പാര്‍ട്ടി വിടാന്‍ പോകുന്നതിന്റെസൂചനയായി വിലയിരുത്തപ്പെട്ടിരുന്നു.

എന്നാല്‍ സോണിയയുമായുള്ള കൂടിക്കാഴ്ച്ച വീണ്ടും അഭ്യൂഹങ്ങള്‍ സജീവമാക്കിയിരിക്കുകയാണ്.
സിന്ധ്യ പാര്‍ട്ടി തീരുമാനം നേരത്തെ അറിഞ്ഞിരുന്നു. നിലവില്‍ സംസ്ഥാന പര്യടനത്തിലാണ് സിന്ധ്യ. ഇത് ജനപ്രീതി വര്‍ധിപ്പിക്കാനുള്ള നീക്കമാണ്. ഗുണയില്‍ പാര്‍ട്ടി നേതൃത്വം കാരണമാണ് തോറ്റതെന്ന പരാതി സിന്ധ്യക്കുണ്ടായിരുന്നു. ദിഗ് വിജയ് സിംഗിനാണ് അതിന്റെ പഴി കേട്ടത്. ഒന്നുകില്‍ രാജ്യസഭാ സീറ്റ് തനിക്ക് നല്‍കുക അതല്ലെങ്കില്‍ സംസ്ഥാന അധ്യക്ഷ പദവി നല്‍കുക എന്ന ഓപ്ഷനാണ് നേതൃത്വത്തിന് മുന്നില്‍ സിന്ധ്യ വെച്ചത്. ഇത് ഹൈക്കമാന്‍ഡ് തള്ളിയില്ല എന്നാണ് സൂചന.

സിന്ധ്യ പാര്‍ട്ടി തീരുമാനം നേരത്തെ അറിഞ്ഞിരുന്നു. നിലവില്‍ സംസ്ഥാന പര്യടനത്തിലാണ് സിന്ധ്യ. ഇത് ജനപ്രീതി വര്‍ധിപ്പിക്കാനുള്ള നീക്കമാണ്. ഗുണയില്‍ പാര്‍ട്ടി നേതൃത്വം കാരണമാണ് തോറ്റതെന്ന പരാതി സിന്ധ്യക്കുണ്ടായിരുന്നു. ദിഗ് വിജയ് സിംഗിനാണ് അതിന്റെ പഴി കേട്ടത്. ഒന്നുകില്‍ രാജ്യസഭാ സീറ്റ് തനിക്ക് നല്‍കുക അതല്ലെങ്കില്‍ സംസ്ഥാന അധ്യക്ഷ പദവി നല്‍കുക എന്ന ഓപ്ഷനാണ് നേതൃത്വത്തിന് മുന്നില്‍ സിന്ധ്യ വെച്ചത്. ഇത് ഹൈക്കമാന്‍ഡ് തള്ളിയില്ല എന്നാണ് സൂചന.

മധ്യപ്രദേശിന് പുറമേ കര്‍ണാടകത്തിലും അധ്യക്ഷന്‍ മാറുകയാണ്. ഡികെ ശിവകുമാര്‍ അധ്യക്ഷനായി വരുമെന്നാണ് സൂചനകള്‍. എംബി പാട്ടീലിനെ സിദ്ധരാമയ്യ നിര്‍ദേശിച്ചെങ്കിലും പാര്‍ട്ടിയുടെ പിന്തുണ ലഭിച്ചിട്ടില്ല. പാര്‍ട്ടിയെ നിര്‍ണായക സമയങ്ങളില്‍ സഹായിച്ചത് കൊണ്ട് ശിവകുമാറിനെ തന്നെ നിയമിക്കുമെന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ പറയുന്നു. അതേസമയം സിന്ധ്യ വരുന്നതോടെ മധ്യപ്രദേശ് കോണ്‍ഗ്രസ് വന്‍ ശക്തിയാവും. സംഘടനാ പ്രവര്‍ത്തനത്തില്‍ സിന്ധ്യയോളം മിടുക്കുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ കുറവാണ്.

Top