രാഹുലിന്റെ അടുപ്പക്കാരെ ഒതുക്കി സോണിയ ടീം!!ഹരിയാന കോൺഗ്രസ് മുൻ അധ്യക്ഷൻ അശോക് തൻവാർ പാർട്ടിയിൽ നിന്ന് രാജിവെച്ചു.ഉറ്റ സുഹൃത്തിന്റെ രാജിയില്‍ വ്യസനം;രാഹുല്‍ വിദേശത്തേക്ക് പോയി.

ന്യുഡൽഹി:രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരായ നേതാക്കളെ പാർട്ടിയിൽ നിന്നും സോണിയ ഗാന്ധി ടീമുകർ ഒതുക്കുന്നതായി ആരോപണം ഉയർന്നു .അതിനിടെ തന്നെ ഹരിയാനയിലെ മുൻ കോൺഗ്രസ് അധ്യക്ഷൻ അശോക് തൻവാർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. കടുത്ത ആന്തരിക വൈരുദ്ധ്യങ്ങളാണ് പാർട്ടിയിലെന്ന് ആരോപിച്ചാണ് രാജ. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അദ്ദേഹത്തിന്റെ രാജിയെന്നത് ശ്രദ്ധേയമാാകുന്നത്.

ഏറെക്കാലത്തെ ആലോചനകൾക്ക് ശേഷമാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തികളോടല്ല, പാർട്ടിയെ നശിപ്പിക്കുന്ന വ്യവസ്ഥയോടാണ് തന്റെ എതിർപ്പ്. നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർഥി നിർണയങ്ങളിൽ വൻ ക്രമക്കേട് നടന്നതായി തൻവാർ നേരത്തെ ആരോപിച്ചിരുന്നു. സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്നിൽ അദ്ദേഹം പ്രതിഷേധിക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ഹരിയാനയിലും മഹാരാഷ്ട്രയിലും നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോയത് വിവാദമാകുന്നു. പ്രചാരണത്തിന് മുന്നില്‍ നില്‍ക്കേണ്ട സമയം വിദേശത്തേക്ക് പോയത് പാര്‍ട്ടിയില്‍ സമീപകാലത്തുണ്ടായ മാറ്റങ്ങളിലെ അതൃപ്തി കാരണമാണെന്നാണ് ആരോപണം. രാഹുലുമായി അടുപ്പമുള്ള നേതാക്കളെ ഒതുക്കി എന്ന ആക്ഷേപം നിലവിലുണ്ട്. അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഹരിയാണ മുന്‍ സംസ്ഥാന അധ്യക്ഷന്‍ അശോക് തന്‍വാറിന്റെ രാജി. പ്രചാരണത്തിന് മുന്നിലുണ്ടാകുമെന്ന് തന്‍വാര്‍ പറഞ്ഞു ദിവസങ്ങള്‍ പിന്നിടവെയാണ് അദ്ദേഹം രാജിവച്ചത്. ഹരിയാണയിലും മഹാരാഷ്ട്രയിലും കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാണ്. ഈ വേളയില്‍ രാഹുല്‍ വിദേശത്ത് പോയതിന് കാരണം പറയാന്‍ സാധിക്കാതെ പ്രതിസന്ധിയിലായിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.

ശനിയാഴ്ചയാണ് വിസ്താര വിമാനത്തില്‍ രാഹുല്‍ ഗാന്ധി തായ്‌ലാന്റിലേക്ക് പോയത്. വാര്‍ത്താ ഏജന്‍സി എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം 21നാണ് മഹാരാഷ്ട്രയിലും ഹരിയാണയിലും നിയമസഭാ തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് ഇരുസംസ്ഥാനങ്ങളിലും വളരെ പ്രതിസന്ധി നേരിടുന്നതാണ് രാഷ്ട്രീയ സാഹചര്യം. രാഹുലിന്റെ വലംകൈ ആയിരുന്നു ഹരിയാണയിലെ കോണ്‍ഗ്രസ് നേതാവ് അശോക് തന്‍വാര്‍. അദ്ദേഹം ശനിയാഴ്ച രാജിപ്രഖ്യാപിച്ചു. വളരെ വേദനയോടെയാണ് രാജിവയ്ക്കുന്നത് എന്നാണ് അശോക് തന്‍വാര്‍ പറഞ്ഞത്. മാത്രമല്ല, തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയതില്‍ അഴിമതി നടന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഹരിയാണയില്‍ പ്രചാരണ രംഗത്ത് നിറഞ്ഞുനില്‍ക്കുമെന്ന് അശോക് തന്‍വാര്‍ പറഞ്ഞിരുന്നു. ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് അദ്ദേഹം രാജിപ്രഖ്യാപിച്ചത്. ഇത് കോണ്‍ഗ്രസിലെ ഗ്രൂപിസത്തിന്റെ ഫലമാണെന്നാണ് ആരോപണം. രാഹുലുമായി ബന്ധമുള്ളവരെ ഒതുക്കുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അശോക് തന്‍വാര്‍ രാജി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോയത്. മാത്രമല്ല, ഗുജറാത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായ ബദറുദ്ദീന്‍ ശൈഖ് ശനിയാഴ്ച രാജിവച്ചു. കഴിഞ്ഞ 45 വര്‍ഷമായി കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായ ശൈഖ് അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ പ്രതിപക്ഷ നേതാവായിരുന്നു. അതേസമയം, രാഹുലിന്റെ വിദേശ യാത്ര സംബന്ധിച്ച് കോണ്‍ഗ്രസ് ഔദ്യോഗികമായി മറുപടി നല്‍കിയില്ല. വ്യക്തിപരമായ കാര്യങ്ങളും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുത് എന്നാണ് മുതിര്‍ന്ന നേതാവ് മനു അഭിഷേക് സിങ്‌വി ട്വിറ്ററില്‍ പ്രതികരിച്ചത്. എല്ലാവര്‍ക്കും അവരുടേതായ സ്വകാര്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top