ജോലി കിട്ടിയാല്‍ സ്ത്രീ അഹങ്കാരിയാകും, ജോലിക്കു പോകുന്നവള്‍ക്ക് അന്യ പുരുഷനുമായി ബന്ധം: വിവാദ പ്രസംഗവുമായി മുസ്ലീം നേതാവ്

സ്ത്രീകള്‍ക്ക് ജോലി ലഭിച്ചാല്‍ അഹങ്കാരിയാകുമെന്നും പുരുഷന്റെ തലയില്‍ കയറാന്‍ മടി കാണിക്കില്ലെന്നുമുള്ള സ്ത്രീവിരുദ്ധ പരാമര്‍ശവുമായി മതപ്രഭാഷകനായ മുജാഹിദ് ബാലുശ്ശേരി. സ്ത്രീയുടെ മുഖമുദ്ര അഹങ്കാരമാണെന്നും ആണിനെയും പെണ്ണിനേയും ഒരുപോലെ കാണുന്നവര്‍ രാജ്യദ്രോഹികളാണെന്നും പറയുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

പുരുഷന് 35 ലക്ഷം രൂപ ശമ്പളം കിട്ടിയാലും അവന് വിനയമുണ്ടാകും. എന്നാല്‍ സ്ത്രി പുരുഷനെ പോലെയല്ല. ഗൃഹഭരണം പുരുഷനാണ് നിര്‍വഹിക്കേണ്ടത്. ജോലിക്കു പോകുന്ന സ്ത്രികള്‍ക്ക് മറ്റു പുരുഷന്‍മാരുമായിട്ടാണ് ബന്ധം. ഇത്തരം സ്ത്രികള്‍ക്കിടയില്‍ ദാമ്പത്യത്തില്‍ സ്വസ്ഥത ഉണ്ടാകില്ല. പെണ്ണ് തൊഴില്‍ തേടിയിറങ്ങിയ കുടുംബങ്ങളെല്ലാം ശിഥിലമാണ്. സ്ത്രി അമ്മയും ഭാര്യയും മാത്രമായി വീട്ടില്‍ ഒതുങ്ങേണ്ടവളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രസംഗത്തിന്റെ അവസാനം ഇത് തന്റെ വാക്കുകളല്ലെന്നും ജസ്റ്റിസ് ശ്രീദേവിയുടെ ലേഖനത്തിലെ വാക്കുകളാണെന്നും അദ്ദേഹം പറയുന്നുണ്ട്.

Top