ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചു വരുന്നത് ആശങ്കയുണ്ടാക്കുന്നു. രണ്ട് ദിവസം കൊണ്ടാണ് 60000 ല്‍ നിന്നും രോഗികളുടെ എണ്ണം 70000 ത്തിലേക്ക് എത്തിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് രോഗികളുള്ള മഹാരാഷ്ട്രയില്‍ സ്ഥിതി തുടരുകയാണ്. ആറാമത്തെ ദിവസവും തുടര്‍ച്ചയായി മഹാരാഷ്ട്രയില്‍ 1000 പേരില്‍ വരെയാണ് കൊറോണ പോസിറ്റീവ് ആവുന്നത്.
ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 70,000 കടന്നു. 24 മണിക്കൂറിനിടയിൽ 3,604 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 70,756 കേസാണ് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ആരോഗ്യമന്ത്രാലയം പറയുന്നതനുസരിച്ച് 46008 പേര്‍ ചികിത്സയില്‍ തുടരുമ്പോള്‍ 22454 പേര്‍ രോഗവിമുക്തരായിട്ടുണ്ട്. 31.15 ശതമാനമാണ് രാജ്യത്തെ രോഗമുക്തി ശരാശരി.
കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണവും രാജ്യത്ത് വർധിക്കുകയാണ്. ഇന്നലെ വരെയുള്ള കണക്കുകൾ അനുസരിച്ച് 2,293 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ 87 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.കഴിഞ്ഞ രണ്ടാഴച്ചക്കിടെയാണ് രാജ്യത്ത് പകുതി പേർക്ക് കോവിഡ് സ്ഥിരിക്കരിച്ചെതെന്നത് ആശങ്ക വർധിപ്പിക്കുന്നു . മഹരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം ഉയരുകയാണ്.
അതേസമയം, ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു. രണ്ടു ലക്ഷത്തി എൺപത്തി ഏഴായിരം പേർ പേർ ഇതുവരെ രോഗം മൂലം മരിച്ചു. യുഎസിൽ മാത്രം, 79,894 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം 1,339,819 ആയി. ബ്രിട്ടനിലും സ്ഥിതി കൂടുതൽ രൂക്ഷമാവുകയാണ്. 32,140 മരണങ്ങളാണ് ഇതുവരെ അവിടെ റിപ്പോർട്ട് ചെയ്തത്. രോഗബാധിതർ- 224,327. ഇറ്റലിയിൽ മരണം-30,379, രോഗബാധിതർ-219,814