ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതര്‍ 2.15 ലക്ഷം കടന്നു. മരണം ആറായിരത്തിലേറെ. ലോക രാജ്യങ്ങളിലെ മരണത്തില്‍ ഇന്ത്യ പന്ത്രണ്ടാമത്. ബുധനാഴ്‌ചയും രാജ്യത്ത് മരണം ഇരുന്നൂറ്റമ്പതിലേറെ, രോഗികള്‍ ഒമ്പതിനായിരത്തിലേറെ. ഒരാഴ്‌ചയ്ക്കിടെ അഞ്ചാംവട്ടമാണ് പ്രതിദിന രോഗികള്‍ എണ്ണായിരം കടക്കുന്നത്.
മരണം 200 കടക്കുന്നത് തുടര്‍ച്ചയായ ആറാംദിനം. 24 മണിക്കൂറില്‍ 217 മരണവും 8909 രോഗികളും. രോഗ മുക്തരായവര്‍ 1,00,302 ആയി. സജീവ കേസുകൾ 101497. രോഗമുക്തി നിരക്ക് 48.31 ശതമാനം. മരണനിരക്ക് 2.80 ശതമാനം.
-മഹാരാഷ്ട്രയിൽ രോഗികള്‍ മുക്കാൽ ലക്ഷത്തോളം. ബുധനാഴ്ച 122 മരണം. 2560 രോഗികള്‍. ആകെ മരണം 2587. മുംബൈ നഗരത്തിൽ 1417 മരണം, 43,492 രോഗികള്‍. തമിഴ്‌നാട്ടിൽ രോഗികള്‍ 25000 കടന്നു. ചെന്നൈയിൽ ബുധനാഴ്ച 1,012 രോഗികള്‍. ഗുജറാത്തിൽ 30 മരണം, 485 പുതിയ രോഗികള്‍. ആകെ രോഗികള്‍18000 കടന്നു.