ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ കുതിച്ചു ചാട്ടമാണ് . 24 മണിക്കൂറിനിടെ 9887 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരീച്ചിരിക്കുന്നത്. രാജ്യത്തെ കൂടുതല്‍ ആശങ്കയിലേക്ക് കൊണ്ട് പോകുന്ന നിരക്കുകളാണ് ഈ ആഴ്ച്ച റിപ്പോര്‍ട്ട് ചെയ്കിട്ടുള്ളത്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് പ്രഖാപിച്ച ലോക്ക്ഡൗണ്‍ ജൂണ്‍ 31 വരെ നിലനില്‍ക്കുന്നുണ്ടെങ്കിലും നിരവധി ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. 294 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6642 ആയി.
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് ഇതുവരെ 2,36,657 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 1,14,072 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 1,15,942 പേരാണ് ചികിത്സയിലുള്ളത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കോവിഡ് ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒരു പടി മുകളിലേക്ക് കയറി ആറാം സ്ഥാനത്തെത്തിയിരിക്കുകയാണ്. കൊറോണ ഏറ്റവും കൂടുതൽ നാശം വിതച്ച ഇറ്റലിയെ മറികടന്നാണ് ഇന്ത്യ ആറാം സ്ഥാനത്തെത്തിയിരിക്കുന്നത്. യുഎസ്, ബ്രസിൽ, റഷ്യ, യുകെ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. രാജ്യത്തെ ആകെ രോഗികളിൽ 80229 കേസുകളും മഹാരാഷ്ട്രയിൽ നിന്നാണ്. 2849 മരണങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗികളുടെ എണ്ണത്തിൽ തമിഴ്നാട്, ഡൽഹി, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളും മുന്നിൽത്തന്നെയുണ്ട്. അതേസമയം ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം എഴുപത് ലക്ഷത്തോട് അടുക്കുകയാണ്. 6,850,236 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 398,244 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്രക്ക് പിന്നാലെ ദില്ലയിലും തമിഴ്‌നാട്ടിലുമാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുള്ളത്. തമിഴ്‌നാട്ടില്‍ 28694 പേര്‍ക്കും ദില്ലിയില്‍ 25004 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഗുജറാത്തില്‍ 18584 പേര്‍ക്കും രാജസ്ഥാനില്‍ 9862 പേര്‍ക്കും കൊവിജെ സ്ഥീരീകരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള ആദ്യ അഞ്ച് സംസ്ഥാനങ്ങള്‍ ഇവയാണ്.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം കടന്നിരിക്കുകയാണ്. 3.97 ലക്ഷം പേരാണ് ഇതുവരെ മരണപ്പെട്ടിരിക്കുന്നത്. അമേരിക്കയില്‍ ഇക്കഴിഞ്ഞ ദിവസം മാത്രം 52000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെ 1.10 പേര്‍ ഇതുവരേയും മരണപ്പെട്ടു. അമേരിക്കക്ക് പുറമേ ബ്രസീലിലും കൊവിഡ് രോഗികള്‍ ഉയരുകയാണ്. ഇവിടെ 6.43 ല്ക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.