തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2397 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2317 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
2225 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇന്ന് ആറ് മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ രോഗം ശക്തമായി പടരുകയാണ്. ഇന്ന് 408 പേരാണ് തലസ്ഥാനത്ത് രോഗ ബാധിതരായത്. അതിൽ തന്നെ 49 പേരുടെ ഉറവിടം വ്യക്തമല്ല. മലപ്പുറം,തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ ഇരുനൂറിലേറെ രോഗികളാണുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,021 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. തുടർച്ചയായ നാലാം ദിനമാണ് ആയിരം കടന്ന് മരണസംഖ്യ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 62,550 ആയി. മരണങ്ങൾ അധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ മരണനിരക്ക് വളരെ കുറവാണെന്നതാണ് ആശ്വാസം പകരുന്നത്. രോഗികളുടെ എണ്ണം വച്ച് താരതമ്യം ചെയ്യുമ്പോൾ മരണനിരക്കിൽ 1.81% കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിലും വൻ വർധനവാണുണ്ടാകുന്നത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇക്കഴിഞ്ഞ ഒറ്റദിവസത്തിനിടെ മാത്രം 76,472 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം മുപ്പത്തിയഞ്ച് ലക്ഷത്തിലേക്ക് അടുക്കുകയാണ്. 34,63,972 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വർധനവുണ്ടാകുന്നുണ്ട്. 26,48,998 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 7,52,424 പേരാണ് നിലവില്‍ ചികിത്സയിൽ തുടരുന്നത് .