കൊറോണ 19 ഭീതി തുടരുന്നു:ഗൾഫ് രാജ്യങ്ങളിലും പടർന്ന് പിടിച്ച് കൊറോണ,​ പ്രവാസി മലയാളികൾ ആശങ്കയിൽ. സൗദിയിൽ ആദ്യ കേസ് സ്ഥിരീകരിച്ചു

റിയാദ് :ചൈനയിൽനിന്നു തുടങ്ങിയ കോവിഡ് ലോകമാകെ പരക്കുകയാണ്. വലിയ ഭീതിയാണ് കോവിഡ് 19 വൈറസ് ലോകമെങ്ങും ഭീതി ഉയര്‍ത്തുന്നുണ്ട്. മരണം ഇപ്പോൾതന്നെ മൂവായിരത്തിൽ അധികമാണ്.ഇതിനിടെ സൗദി അറേബ്യയിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിൽ നിന്ന് ബഹ്റൈൻ വഴി രാജ്യത്തെത്തിയ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ജിസിസി രാഷ്ട്രങ്ങളിൽ ഏറ്റവും അവസാനമായി കൊറോണ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യമാണ് സൗദി. മറ്റെല്ലാ ഗൾഫ് രാഷ്ട്രങ്ങളിലും ഇതിന് മുമ്പ് തന്നെ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

എല്ലാ ഗൾഫ് രാജ്യങ്ങളിലും കോവിഡ്19 (കൊറോണ വൈറസ് ) ബാധ സ്ഥിരീകരിച്ചതോടെ മലയാളികളടക്കമുള്ള പ്രവാസികൾ ആശങ്കയിലായി. ഒടുവിൽ സൗദി അറേബ്യയിലാണ് കോവിഡ്19 സ്ഥിരീകരിച്ചത്. ഇറാനിൽ നിന്നും ബഹ്‌റൈൻ വഴിയെത്തിയ സൗദി പൗരനിലാണ് വൈറസ് ബാധ കണ്ടത്. സൗദിയിൽ മടങ്ങിയെത്തിയിട്ടും ഇറാൻ സന്ദർശിച്ച വിവരം ഇദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ലെന്നു ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗബാധയേറ്റയാളെ മാറ്റിപ്പാർപ്പിച്ചതായും മതിയായ ചികിത്സ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വൈറസ് പടരുന്നതിനാൽ മലയാളികളടക്കം പേടിച്ച് കഴിയുന്ന അവസ്ഥയാണ്. പലരും നാട്ടിൽ തിരിച്ചുപോയാലോ എന്ന് ചിന്തിക്കുന്നുണ്ട്. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ ഉടനെ മടങ്ങാനാവാത്ത സ്ഥിതിയാണ്. യു.എ.ഇ, ഒമാൻ, ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നേരത്തെ തന്നെ കോവിഡ്19 കണ്ടെത്തിയിരുന്നു. എല്ലാ രാജ്യങ്ങളും ശക്തമായ നിരീക്ഷണ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിനിടെയാണ് ഇപ്പോൾ സൗദിയിലും വൈറസ്ബാധ സ്ഥിരീകരിച്ചത്.

290 കേസുകൾ പരിഗണിച്ചതിൽ ഒരാൾക്കുപോലും വൈറസ് ബാധയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം സൗദി ആരോഗ്യ മന്ത്രി അറിയിച്ചത്. അത് തെറ്റാണെന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. അത്കൊണ്ട് തന്നെ കൂടുതൽ പേരിലേക്ക് രോഗം പടരുമോ എന്ന ആശങ്കയാണ്. ഈ സാഹചര്യത്തിൽ കാര്യങ്ങൾ നിരീക്ഷിക്കുന്നതിന് 17 വിവിധ അതോറിട്ടികളെ ഉൾപ്പെടുത്തി ഒരു കമ്മിറ്റിയും രൂപീകരിച്ചു.ചൈനയിൽ മരണം 2946ചൈനയിൽ രോഗബാധയെത്തുടർന്നു മരിച്ചവരുടെ എണ്ണം 2,946 ആയി. പുതുതായി 31 പേർ കൂടി മരിക്കുകയും 125 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ആകെ 80,302 പേർക്കാണിപ്പോൾ രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്ന് രാജ്യത്തെ ഹെൽത്ത് കമ്മിറ്റി അറിയിച്ചു. ലോകത്തെ 60 ഓളം രാജ്യങ്ങളിൽ രോഗം പടരുകയാണെന്നാണ് റിപ്പോർട്ടുകൾ. മെക്സിക്കോ, ബലാറസ്, ലിത്വേനിയ, ന്യൂസിലൻഡ്, നൈജീരിയ, അസർബൈജാൻ, ഐസിലൻഡ്, നെതർലൻഡ് എന്നിവിടങ്ങളിലും രോഗം സ്ഥിരീകരിച്ചു.

ചൈനയ്ക്ക് പുറത്ത് 8,700 പുതിയ കേസുകളും 120 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.കൊറിയയിൽ മരണം 26ദക്ഷിണ കൊറിയയിൽ 4,335 പേർക്ക് വൈറസ് സ്ഥിരീകരിച്ചപ്പോൾ 26 പേർ മരിച്ചു. ഇറാനിൽ 66 പേരും ഇറ്റലിയിൽ 52 പേരും മരിച്ചു. കൂടുതൽ പ്രദേശങ്ങളിൽ വൈറസ് എത്തിയതിനെത്തുടർന്നു യൂറോപ്യൻ യൂണിയൻ തീവ്ര മുന്നറിയിപ്പ് നിർദേശം നൽകി.ഇംഗ്ലണ്ടിൽ വൈറസ് ബാധിതരുടെ എണ്ണം 39 ആയി. ഇന്ത്യയുൾപ്പെടെ 60 രാജ്യങ്ങളിലായി 90,294 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മൊത്തം മരണം 3,000 കവിഞ്ഞു.

അമേരിക്കയിൽ മരണം 6അമേരിക്കയിൽ 6 പേർ മരിച്ചു. 22 പേർക്ക് രോഗം സ്ഥിരീകരിച്ചു. തിങ്കളാഴ്ച നാലുപേർകൂടി മരിച്ചതോടെയാണ് അമേരിക്കയിൽ കോവിഡ് 19 മരണസംഖ്യ ആറായി ഉയർന്നത്. ആറ് മരണവും വാഷിംഗ്ടണിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കാലഫോർണിയയിൽ മാത്രം 20 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രതിരോധനടപടികൾ പുരോഗമിക്കുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്ക, മെക്സികോ അതിർത്തികൾ അടയ്ക്കുന്നത് പരിഗണനയിലാണെന്നും ട്രംപ് അറിയിച്ചു. വാഷിംഗ്ടണിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.വിമാനങ്ങൾ റദ്ദാക്കിചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ആളുകൾ മരിച്ച ഇറാനുമായുള്ള അതിർത്തി അയൽ രാജ്യങ്ങൾ അടച്ചു. യാത്ര നിരോധനവുണ്ട്. വിദേശ യാത്ര നടത്തരുതെന്ന് റഷ്യ പൗരന്മാർക്ക് നിർദ്ദേശം നൽകി.

തുർക്കി ഇറാക്കിലേക്കും ദക്ഷിണ കൊറിയയിലേക്കുമുള്ള വിമാനങ്ങൾ റദ്ദാക്കി.മലയാളി മത്സ്യതൊഴിലാളികൾക്ക് വൈറസ് ബാധയില്ലകൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട നിയന്ത്രണത്തെ തുടർന്ന് ഇറാനിൽ കുടുങ്ങിയ മലയാളി മത്സ്യതൊഴിലാളികളുൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് വൈറസ് ബാധിച്ചിട്ടില്ലെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.ഇവരെ പരിശോധിക്കുന്നതിനായി പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള വിദഗ്ധരെ നിയോഗിച്ചിരുന്നു. ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെങ്കിൽ ഇവരെ ഉടൻ തന്നെ ഇന്ത്യയിലെത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇവർക്ക് ഭക്ഷണവും വെള്ളവും എത്തിച്ചതായി ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ അറിയിച്ചു. ഇവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കോൺസുലേറ്റ് ഇന്ന് ഇവരെ നേരിട്ട് കാണുമെന്നും അധികൃതർ അറിയിച്ചു. ഇറാനിലെ അസലൂരിൽ 17 മലയാളികൾ അടക്കം 23 ഇന്ത്യക്കാരാണ് കുടുങ്ങിയത്. കൂടുതൽ മത്സ്യത്തൊഴിലാളികളുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

Top