ജനീവ: ആഗോളതലത്തിലെ കൊറോണ വ്യാപന നിരക്ക് കൂടുകയാണ്. ആകെ ബാധിതര്‍ 1,9546,748 പേരെന്നാണ് ഏറ്റവും പുതിയ കണക്ക്. ആകെ 7,24,123 പേരാണ് മരിച്ചത്. രോഗമുക്തരാകുന്നവരുടെ എണ്ണം അതേസമയം ഒരു കോടി ഇരുപതു ലക്ഷത്തിന് മുകളിലായതിന്റെ ആശ്വാസത്തിലാണ്. ഇതുവരെ 1,25,47,767 പേരാണ് രോഗമുക്തരായത്.ഇന്ത്യയില്‍ 24 മണിക്കൂറില്‍ 61,537 കൊവിഡ് കേസുകള്‍ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് . ആകെ രോഗികളുടെ എണ്ണം 20 ലക്ഷം കടന്നു
ആകെ രോഗബാധിതരില്‍ ചികിത്സയിലുള്ളവര്‍ 62,74,858 പേര്‍ മാത്രമാണുള്ളത്. ഇവരില്‍ 99 ശതമാനം പേരുടേയും നില തൃപ്തികരമാണ്. ഒരു ശതമാനമായ 64,994 പേര്‍ക്കാണ് രോഗം കൂടുതല്‍ ശാരീരിക അവശതയുണ്ടാക്കിയിരിക്കുന്നതെന്നാണ് കണക്ക്. ആകെ മരണം 7,24,123 ആണെങ്കിലും രോഗമുക്തരായി വീടുകളിലേയ്ക്ക് മടങ്ങിയത് 1,25,47,767 പേരാണെന്നും ലോകാരോഗ്യ സംഘടനാ കണക്കുകള്‍ വ്യക്തമാക്കുന്നു.
ആഗോളതലത്തില്‍ അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ചു സ്ഥാനത്ത് തുടരുന്നത്. അമേരിക്കയില്‍ മരണസംഖ്യ 1,64,094ആയിരിക്കു കയാണ്. ഇന്നലെ മാത്രം 63,345 പേര്‍ക്കാണ് രോഗം ബാധിച്ചത്. ബ്രസീലില്‍ മരണം 99,702 ആയി.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 27,608 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 9,36,651 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7135 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,34,512 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1906 പേരുടെ ഫലം വരാനുണ്ട്.