ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ രോഗത്തിന്റെ മൂന്നാം ഘട്ടമായ സാമൂഹ്യ വ്യാപനം ചെറുക്കാനുള്ള ശ്രമങ്ങൾക്കിടെ, ലഡാക്കിലെ സൈനികനടക്കം ആറ് പേർക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 153 ആയി. അതേ സമയം,ലോകത്താകെ കൊറോണ മരണം 8731 ഉം മൊത്തം രോഗികളുടെ എണ്ണം രണ്ട് ലക്ഷവും കവിഞ്ഞു. യൂറോപ്പിൽ, പ്രത്യേകിച്ച് ഇറ്റലിയിൽ രോഗം അതീവ രൂക്ഷമാണ്.
അതിവേഗത്തിലാണ് ഇറ്റലിയില്‍ കൊറോണ പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുന്നത്. ഇതുവരെ മൂവായിരത്തിലേറെ പേരാണ് ഇറ്റലിയില്‍ മരണപ്പെട്ടിരിക്കുന്നത്. ഇന്ന് മാത്രം 475 പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ചൈനയേയും കടത്തി വെട്ടുന്ന മരണ നിരക്കാണ്. ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചിരിക്കുന്നതും ഇറ്റലിയിലാണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ മരണനിരക്ക് കുതിച്ചുയര്‍ന്നത് രാജ്യത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്. മരണനിരക്ക് 19 ശതമാനമാണ് ഒറ്റയടിക്ക് ഉയര്‍ന്നിരിക്കുന്നത്. ഇറ്റലിയില്‍ ഇതുവരെ കൊറോണ ബാധിച്ചിരിക്കുന്നത് 35, 713 പേരെയാണ്. കഴിഞ്ഞ ഞായറാഴ്ച 368 പേര്‍ മരണപ്പെട്ടിരുന്നു. അതിന് ശേഷമാണ് ഇന്ന് 475 പേര്‍ മരിച്ചിരിക്കുന്നത്.
ഇറ്റലിയിൽ മരണം 2510 ആയി.ലഡാക്ക് സ്‌കൗട്ട് റെജിമെന്റിലെ 34കാരനായ സൈനികന് അവധിക്ക് നാട്ടിലായിരുന്നപ്പോൾ പിതാവിൽ നിന്നാണ് രോഗം പകർന്നതെന്ന് കരുതുന്നു. പിതാവ് ഇറാനിൽ തീർത്ഥാടനത്തിന് പോയിരുന്നു.ബംഗളൂരുവിൽ നിരീക്ഷണത്തിലുള്ള രണ്ടുപേർക്കും നോയിഡയിൽ ഒരാൾക്കും യൂറോപ്പിൽ നിന്ന് മടങ്ങിയെത്തിയ പൂനെ സ്വദേശിക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. നോയിഡയിലെ രോഗി ഇൻഡോനേഷ്യയിൽ പോയിരുന്നു. ഡൽഹിയിൽ നിന്ന് ചെന്നൈയിലെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.
സൗദി സന്ദർശിച്ച ബി.ജെ.പി എം.പി സുരേഷ് പ്രഭു സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചു.വിദേശത്ത് 276 ഇന്ത്യക്കാർക്ക് കൊറോണവിദേശ രാജ്യങ്ങളിൽ 276 ഇന്ത്യക്കാർക്ക് കൊറോണ സ്ഥിരീകരിച്ചെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ലോക്‌സഭയിൽ അറിയിച്ചു. ഇതിൽ 255പേർ ഇറാനിലാണ്. 12പേർ യു.എ.ഇയിലും അഞ്ചുപേർ ഇറ്റലിയിലുമാണുള്ളത്. ഹോങ്കോംഗ്, ശ്രീലങ്ക, കുവൈറ്റ്, റുവാണ്ട എന്നിവിടങ്ങളിൽ ഒരാൾ വീതവും കൊറോണ പോസിറ്റീവാണ്.
യൂറോപ്പിലാണ് ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കു്‌നനത്. 3422 പേരാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ മരിച്ചത്. ഏഷ്യയില്‍ 3348 പേരും മരിച്ചു. യൂറോപ്പില്‍ അതിവേഗത്തിലാണ് കൊറോണ പടരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനകം 684 പേര്‍ മരണപ്പെട്ടു. ഇതുവരെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത് 78,766 പേര്‍ക്കാണ്.