രാജ്യത്ത് കോവിഡ് കേസുകളിൽ പകുതിയും മഹാരാഷ്ട്രയിലും കേരളത്തിലും ;കേരളത്തിലെ മുഴുവൻ ജില്ലകളിലും മഹാരാഷ്ട്രയിലെ 15 ജില്ലകളിലും ആശങ്കയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

സ്വന്തം ലേഖകൻ

ന്യൂഡൽഹി : രാജ്യത്ത് ശമനമില്ലാതെ കോവിഡ്. രാജ്യത്ത് സ്ഥിരീകരിക്കുന്ന മൊത്തം കോവിഡ് കേസുകളിൽ പകുതിയും കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്.അതേസമയം കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് നിന്നും ഇതുവരെ പൂർണമായി പോയിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിലെ 14 ജില്ലകളും മഹാരാഷ്ട്രയിലെ 15 ജില്ലകളും കോവിഡ് ആശങ്ക സൃഷ്ടിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ വ്യക്തമാക്കി. കോവിഡിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ അതീവ ജാഗ്രത തുടരേണ്ടതുണ്ട്.

അതേസമയം എന്നാൽ രാജ്യത്ത് പുതുതായി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുവരുന്നത് ആശങ്ക അകറ്റുന്നു. പുതിയ കേസുകളുടെ ശരാശരിയിൽ കഴിഞ്ഞയാഴ്ച എട്ട് ശതമാനം കുറവ് രേഖപ്പെടുത്തിയെത്.

കോവിഡ് കുറയുന്നത് കൊണ്ട് എന്നതുകൊണ്ട് സുരക്ഷാ നടപടികളിൽ വീഴ്ച വരുത്തരുതെന്നും ലവ് അഗർവാൾ പറഞ്ഞു. യു.കെ, റഷ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ കോവിഡ് ശക്തമായി തിരിച്ചുവരികയാണ്. നമ്മുടെ രാജ്യത്ത് ഇങ്ങനെ സംഭവിക്കാതിരിക്കാൻ എല്ലാവരും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും വ്യക്തമാക്കി.

Top