രാജ്യം ആശ്വാസ തീരത്തേക്ക്…! കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 54,069 പേർക്ക്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഒരിടവേളയ്ക്ക് ശേഷം രാജ്യം ആശ്വാസ തീരത്തേക്ക്.ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 54,069 പേർക്ക്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 3,00,82,778 ആയി ഉയർന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

24 മണിക്കൂറിനിടെ 1,321 മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മരണസംഖ്യ 3,91,981 ആയി ഉയർന്നു.

അതേസമയം 24 മണിക്കൂറിനിടെ 68,885 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,90,63,740ആയിട്ടുണ്ട്. നിലവിൽ 6,27,057 പേരാണ് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്.

കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളെ അപേക്ഷിച്ച് ഇന്നത്തെ കേസുകളിൽ വർധനവുണ്ട്. 50,848 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നത്. 82 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കായിരുന്നു അത്.

Top