ബീഹാറിന് പിന്നാലെ ഉത്തർപ്രദേശിലും ഗംഗാ നദിയിൽ മൃതദേഹങ്ങൾ ഒഴുകി ;സംസ്‌കാരത്തിനുള്ള വിറകിന്റെ അപാര്യാപ്തതമൂലം മൃതദേഹങ്ങൾ പുഴയിൽ ഒഴുക്കിയതാകാമെന്ന് പ്രാഥമിക നിഗമനം : മൃതദേഹങ്ങളുടെ കണക്കുകൾ പുറത്ത് വിടാതെ ഉരുണ്ടുകളിച്ച് യോഗി സർക്കാർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി : കോവിഡിന്റെ രണ്ടാം വരവ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ബീഹാറിന് പിന്നാലെ ഉത്തർപ്രദേശിലും ഗംഗാ നദിയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നുവെന്ന് റിപ്പോർട്ടുകൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബല്ലിയ, ഗാസിപുർ ജില്ലകളിലായി 45ഓളം മൃതദേഹങ്ങളാണ് ഒഴുകിനടക്കുന്നതായി കണ്ടെത്തിയത്. കോവിഡ് രോഗികളുടെ മൃതദേഹങ്ങളാണ് ഇത്തരത്തിൽ നദിയിലൂടെ ഒഴുക്കിവിടുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ വിവരമറിയച്ചതിനെ തുടർന്ന് മാധ്യമങ്ങൾ എത്തിയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. എന്നാൽ ഇതുവരെ എത്ര മൃതദേഹങ്ങൾ ലഭിച്ചുവെന്നതിൽ കണക്കുകൾ പുറത്തുവിടാതെ യുപി സർക്കാർ ഉരുണ്ടുകളിക്കുകയാണ്.

ബീഹാറിൽ നിന്നാണ് ഈ മൃതദേഹങ്ങൾ എത്തിയതെന്നാണ് യുപി പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ബീഹാറിലെ ബക്സറിൽ ഗംഗയിൽ നിന്ന് 71 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.

ഉത്തർപ്രദേശുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് ഇവിടം. ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളാണ് ഗംഗയിൽ തള്ളിയതെന്നാണ് റിപ്പോർട്ടുകൾ.

ലോക്ഡൗണിനെത്തുടർന്ന് മൃതസംസ്‌കാരത്തിനുള്ള വിറകിന്റെയും മറ്റു വസ്തുക്കളുടെയും അപര്യാപ്ത നിലവിലുണ്ട്. അതിനാലായിരിക്കാം മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ നദിയിൽ ഒഴുക്കിയതാകാമെന്നാണ് നാട്ടുകാർ പറയുന്നത്.

Top