ചില്ലറ പിഴയല്ല….! കോവിഡ് നിയമലംഘനങ്ങളുടെ പിഴയായി പൊലീസ് ഈടാക്കിയത് 35 കോടി രൂപ ; കേസെടുത്തത് 82630 പേർക്കെതിരെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയമലംഘനങ്ങളുടെ പിഴയായി പൊലീസ് ഈടാക്കിയത് 35 കോടിയിലധികം രൂപ. ഈ വർഷം മാത്രം ചുമത്തിയ പിഴയാണിത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുന്നവർക്കെതിരെ കേരള പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് പൊലീസ് പിഴ ചുമത്തുന്നത്. ഈ രീതിയിൽ കഴിഞ്ഞ ജനുവരി മുതൽ ജൂൺ എട്ടു വരെ ചുമത്തിയ പിഴ 35,17,57,048 രൂപയാണ്.

ഇതിന് പുറമെ നിയന്ത്രണങ്ങൾ ലംഘിച്ച 82,630 പേർക്കെതിരേയാണ് പൊലീസ് കേസെടുത്തത്. രണ്ടാം ഘട്ട ലോക്ഡൗൺ കാലയളവിൽ മാത്രം 1,96,31,100 രൂപയാണ് പിഴയായി ലഭിച്ചത്. 500 രൂപമുതൽ 5,000 രൂപവരെയാണ് പിഴ ചുമത്തുന്നത്.

രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ ലഘിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ, മാനദമണ്ഡം ലംഘിച്ചുള്ള വിവാഹം, ചടങ്ങുകൾ എന്നിവയ്ക്ക് 5,000 രൂപ വരെ പിഴ ചുമത്തിയിട്ടുണ്ട്.

ശരിയായി മാസ്‌ക് ധരിക്കാത്തവർക്കെതിരെ 500 രൂപയും അനാവശ്യമായി വാഹനവുമായി പുറത്തിറങ്ങുന്നവർക്ക് 2,000 രൂപവരെയും പിഴ ചുമത്തിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരിൽ നിന്നുള്ള പിഴ അടയ്ക്കാനായി മാത്രം മാർച്ചിൽ എല്ലാം ജില്ലകളിലും പ്രത്യേകം അക്കൗണ്ടും പൊലീസ് തുടങ്ങിയിരുന്നു

Top