തിരുവനന്തപുരം:കോവിഡ് 19 സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന രോഗി തൂങ്ങിമരിച്ചു. നെടുമങ്ങാട് ആനാട് ആലംകോട് സ്വദേശിയായ ഉണ്ണി (33) ആണ് മരിച്ചത്. കഴിഞ്ഞു ദിവസം ഐസൊലേഷൻ വാർഡിൽ നിന്ന് ചാടിപ്പോയ യുവാവിനെ സ്വദേശത്ത് നിന്ന് തിരികെ എത്തിച്ചിരുന്നു. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
അതീവ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ മെഡിക്കല്‍ കോളേജിലെ കൊവിഡ് വാര്‍ഡില്‍ നിന്ന് ചാടിപ്പോയിരുന്നു. ഒടുവില്‍ നാട്ടുകാര്‍ തിരിച്ചറിഞ്ഞ് പിടികൂടി തിരികെ എത്തിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ഐസൊലേഷന്‍ വാര്‍ഡില്‍ രോഗി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജീവനക്കാരാണ് ഇയാളെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം നടത്തിയ കൊവിഡ് പരിശോധനയില്‍ ഇയാള്‍ നെഗറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. ഇയാളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെയാണ് ചാടിപ്പോയത്.
ഇയാള്‍ മദ്യാസക്തി ഉളള ആളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മദ്യം ലഭിക്കാത്തതിനാലാണ് ആശുപത്രിയില്‍ നിന്ന് ചാടിപ്പോയത്. മെയ് 29നാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. കനത്ത സുരക്ഷയുളള കൊവിഡ് വാര്‍ഡില്‍ നിന്ന് ജീവനക്കാരുടെ കണ്ണ് വെട്ടിച്ചാണ് ആശുപത്രി വേഷത്തില്‍ കഴിഞ്ഞ ദിവസം ഇയാള്‍ കടന്ന് കളഞ്ഞത്.ഇയാളുടെ രണ്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. അപസ്മാര രോഗമുൾപ്പെടെയുള്ള രോഗങ്ങൾക്ക് ഇയാൾ ചികിത്സയിലായിരുന്നുവെന്ന് അധികൃതർ പറയുന്നു.