സ്വന്തം ലേഖകൻ
മലപ്പുറം : തീരുർ വെട്ടം പഞ്ചായത്തിൽ കോവിഡ് പോസിറ്റീവായി ആശുപത്രിയിൽ കഴിഞ്ഞിരുന്നയാൾ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു.
ആലിശ്ശേരി വാണിയംപള്ളിയിൽ അനിൽകുമാറാ(48)ണ് ആത്മഹത്യ ചെയ്തത്. ഇയാൾ കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് വീട്ടിൽ ചികിത്സയിൽ കഴിഞ്ഞ് വരികെയായിരുന്നു.
അനിൽ കുമാറിന്റെ വീട്ടിൽ പോസിറ്റീവായ നാല് പേരും ഒരു റൂമിലാണ് കഴിഞ്ഞിരുന്നത്. ഈ പ്രയാസങ്ങൾ വിവരിച്ച് വീഡിയോ എടുത്ത് വാട്ട്‌സ്ആപ്പിൽ പോസ്റ്റ് ചെയ്തിരുന്നു. അനിലിന്റെ ആത്മഹത്യയിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി അനാസ്ഥയാണ് കാരണമെന്ന ആരോപണവുമായി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി രംഗത്ത് വന്നു. ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചിട്ടും കഴിഞ്ഞ ദിവസമാണ് ഡിസിസി സെന്റർ തുറന്നതെന്നും ആരോപണമുണ്ട്.
തിരൂർ ഫയർ ഫോഴ്‌സ് ടീമാണ് 35 അടി താഴ്ചയുള്ള കിണറ്റിൽ നിന്നും മൃതദേഹം പുറത്തെടുത്തത്.തിരൂർ ഫയർ ഫോഴ്‌സ് സ്‌റ്റേഷൻ സീനിയർ ഓഫിസർ ജേക്കബ് ,ഫയർ ഓഫീസർ എം. സുരേഷ് ,ഫയർ റസ്‌ക്യൂ ഓഫീസർ നിജീഷ്,സജിത്,രതീഷ്,പ്രവീൺ എന്നിവരടങ്ങുന്ന സംഘമാണ് മൃദേഹം പുറത്തെടുത്തത്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.