14 ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു; ഒക്ടോബർ 3 മുതൽ 31വരെ കടുത്ത നിയന്ത്രണങ്ങൾ.

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ ഇന്ന് മുതൽ . സംസ്ഥാനത്ത് 14 ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ മൂന്നു മുതൽ 31 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നിരോധനാജ്ഞ കാലയളവിൽ പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല.

നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും പരീക്ഷകൾക്ക് തടസമുണ്ടാകില്ല. കടകൾ, ബാങ്കുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ തുറന്നു പ്രവർത്തിക്കും. എന്നാൽ, അഞ്ചുപേരിൽ കൂടുതൽ ആളുകൾ കൂട്ടം ചേരുന്നതിന് വിലക്ക് ഏർപ്പെടുത്തും. കൺടയിൻമെന്റ് സോണുകൾക്ക് അകത്തും പുറത്തും ആളുകൾ കൂട്ടം കൂടാൻ പാടില്ലെന്നും നിർദ്ദേശങ്ങളിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യങ്ങളിൽ അഞ്ചു പേരിലധികം ആളുകൾ കൂട്ടം കൂടാൻ പാടില്ല. കൺടെയ്ൻമെന്റ് സോണുകൾക്ക് അകത്തും പുറത്തും ഇത് ബാധകമാണ്. അതേസമയം, പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. കടകൾ, ബാങ്കുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ തുറന്നുപ്രവർത്തിക്കും. പരീക്ഷകൾക്കും തടസമുണ്ടികില്ല. മരണാനന്തര ചടങ്ങുകൾ, വിവാഹം എന്നിവയ്ക്ക് കർശന നിയന്ത്രണങ്ങളോട് കൂടി ആളുകൾക്ക് പങ്കെടുക്കാം. മരണാനന്തര ചടങ്ങുകൾക്ക് 20 പേരും വിവാഹത്തിന് 50 പേർക്കും പങ്കെടുക്കാം.സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിലാണ് ജില്ലകളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇന്നലെ നാല് ജില്ലകളിൽ ആയിരത്തിന് മുകളിൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചിരുന്നു.

Top