സംസ്ഥാനത്ത് മൂന്നാം തരംഗം ; എൻ 95 മാസ്കോ ഡബിൾ മാസ്കോ ധരിക്കണമെന്ന് ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കോവിഡിന്റെ മൂന്നാം തരംഗത്തിലാണ് സംസ്ഥാനം ഇപ്പോഴുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.

ഒന്നാം തരംഗത്തിൽനിന്നും രണ്ടാം തരംഗത്തിൽനിന്നും വ്യത്യസ്തമായി മൂന്നാം തരംഗത്തിന്റെ തുടക്കത്തിൽത്തന്നെ അതിതീവ്ര വ്യാപനമാണെന്ന് മന്ത്രി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്നാം തരംഗത്തെയും ഒറ്റക്കെട്ടായി നേരിടണമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഡെൽറ്റയും ഒമിക്രോണും കാരണവും കോവിഡ് കേസുകൾ ഉണ്ടാകുന്നുണ്ട്.

ഡെൽറ്റയെക്കാൾ തീവ്രത കുറവാണ് ഒമിക്രോണിന് എന്നാൽ ഒമിക്രോൺ അവഗണിക്കാം എന്നല്ല അർഥമെന്നും മന്ത്രി പറഞ്ഞു.

നിലവിൽ പലയിടത്തും ക്ലസ്റ്ററുകൾ രൂപപ്പെടുന്നുണ്ട്. ക്ലസ്റ്ററുകൾ രൂപപ്പെടുന്നില്ലെന്ന് സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു.

1508 ആരോഗ്യ പ്രവർത്തകർക്കാണ് ജനുവരി മുതൽ ഇതുവരെ കോവിഡ് പോസിറ്റീവ് ആയത്. പോലീസ് ഉദ്യോഗസ്ഥരും പോസിറ്റീവ് ആകുന്നുണ്ട്.

ആരോഗ്യ പ്രവർത്തകർ കൂടുതൽ ജാഗ്രത പുലർത്തണം എന്നും പൊതുജനങ്ങൾ അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

 

Top